Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅബ്ദൂൽ അസീസിന്‍റെ നന്മ...

അബ്ദൂൽ അസീസിന്‍റെ നന്മ മനസ്സിന് മലബാര്‍ ഗ്രൂപ്പിന്റെ ആദരം

text_fields
bookmark_border
അബ്ദൂൽ അസീസിന്‍റെ നന്മ മനസ്സിന് മലബാര്‍ ഗ്രൂപ്പിന്റെ ആദരം
cancel
camera_alt

കോഴിക്കോട്​ കടപ്പുറത്ത്​ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന അബ്ദുൽ അസീസിനെ മലബാര്‍ ഗ്രൂപ് പൊന്നാട അണിയിച്ച് ആദരിച്ച ശേഷം ആദ്ദേഹത്തിനുള്ള ഭവന നിർമാണ സഹായം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് കൈമാറുന്നു

Listen to this Article

കോഴിക്കോട്: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുമായി കോഴിക്കോട് കടപ്പുറത്ത് പക്ഷികളുടെ വിശപ്പകറ്റുന്ന അബ്ദുൽ അസീസിന് വീട് നിർമാണത്തിന് സഹായം നൽകാൻ മലബാര്‍ ഗ്രൂപ്. കഴിഞ്ഞ 30 വര്‍ഷമായി മുടങ്ങാതെ എല്ലാ ദിവസവും ബീച്ചിലെത്തി ആയിരക്കണക്കിന് പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന അബ്ദുൽ അസീസിന് അഞ്ച് ലക്ഷം രൂപ നല്‍കിക്കൊണ്ടാണ് മലബാര്‍ ഗ്രൂപ് വീട് നിർമാണത്തില്‍ പങ്കാളിയാകുക. വീടിനായി ഭൂമി കണ്ടെത്തുന്നതിന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മലബാര്‍ ഗ്രൂപ് മാനേജ്‌മെന്റ് അംഗങ്ങള്‍ കടപ്പുറത്ത് എത്തിയാണ് അസീസിനെ ആദരിച്ചത്. മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വീട് വെച്ച് നല്‍കുന്നതിനുള്ള ധനസഹായം പ്രഖ്യാപിച്ചു. മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍ കുട്ടി അബ്ദുൽ അസീസിന് അര പവന്‍ സ്വര്‍ണ്ണം സമ്മാനിക്കുകയും എ.കെ.നിഷാദ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് റീട്ടെയില്‍ ഹെഡ് (കേരള) ആര്‍. അബ്ദൂൽ ജലീല്‍, വാര്‍ഡ് കൗണ്‍സിലര്‍ സഫറി വെള്ളയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Show Full Article
TAGS:malabar group tribute kozhikode beach 
News Summary - Malabar Group pays tribute to Abdul Aziz's kindness
Next Story