പിറന്നാൾ സമ്മാനമായി കോണ്‍ഗ്രസ് നേതാവിന് മന്ത്രിയുടെ ചുവന്ന ഷാള്‍
text_fieldsകോണ്‍ഗ്രസ് നേതാവ് പി.സി. ഗംഗാധരനെ മന്ത്രി എം.ബി. രാജേഷ് ഷാളണിയിച്ചപ്പോൾ
കൂറ്റനാട്: 84ാം പിറന്നാൾ ദിനത്തിൽ കോണ്‍ഗ്രസ് നേതാവിന് മന്ത്രിയുടെ വക ചുവന്ന ഷാള്‍. തൃത്താലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ചാലിശ്ശേരിയിലെ പി.സി. ഗംഗാധരൻ ശതാഭിഷിക്തനാവുന്ന വേളയിലാണ് മന്ത്രി എം.ബി. രാജേഷ് ആശംസകളുമായെത്തിയത്. ‘ചുവന്ന ഷാളാണ്, വിരോധമുണ്ടാവില്ലല്ലോ’എന്ന് മന്ത്രി തമാശയായി ചോദിച്ചു.
‘നിറത്തിൽ എന്തിരിക്കുന്നു, സന്തോഷമേയുള്ളൂ"- ഗംഗാധരന്റെ മറുപടി. കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൊട്ടിച്ചിരിക്കിടയിൽ ഷാളണയിച്ച് മന്ത്രി ആശംസകൾ നേർന്നു. അൽപസമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മുന്‍ എം.എല്‍.എ പി.ആർ. കുഞ്ഞുണ്ണിയും ഒപ്പമുണ്ടായിരുന്നു.


