Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനഈം അഹമ്മദിന് ആ...

നഈം അഹമ്മദിന് ആ കരസ്പർശം മറക്കാനാവാത്തത്

text_fields
bookmark_border
നഈം അഹമ്മദിന് ആ കരസ്പർശം മറക്കാനാവാത്തത്
cancel
camera_alt

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി​മാ​രോ​ടൊ​പ്പം എ​ത്തി​യ ന​ഈം അ​ഹ​മ്മ​ദി​ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കൈ കൊ​ടു​ക്കു​ന്നു

ബാ​ലു​ശ്ശേ​രി: ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നാ​ല് മാ​സം മു​മ്പ് പ​ക​ർ​ന്നു ന​ൽ​കി​യ സ്നേ​ഹാ​ർ​ദ്ര​മാ​യ ക​ര​സ്പ​ർ​ശം വ​ട​ക്ക​യി​ൽ ന​സ്രു​ല്ല -മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​ഈം അ​ഹ​മ്മ​ദി​ന് ജീ​വി​ത കാ​ലം മു​ഴു​വ​ൻ ഓ​ർ​മ​ച്ചെ​പ്പി​ൽ സൂ​ക്ഷി​ക്കാം. നാ​ല് വ​ർ​ഷം മു​മ്പ് ഇ​റ്റ​ലി​യി​ലെ റോ​മി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ മാ​സ്റ്റേ​ഴ്സ് പ​ഠ​ന​ത്തി​നാ​യെ​ത്തി​യ ന​ഈം അ​ഹ​മ്മ​ദും ന​ന്മ​ണ്ട ചീ​ക്കി​ലോ​ട് സ്വ​ദേ​ശി​യാ​യ സു​നീ​റും പ​ഠ​ന ശേ​ഷം ഇ​റ്റ​ലി​യി​ൽ ത​ന്നെ ടൂ​റി​സം ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി നോ​ക്കി വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ശി​വ​ഗി​രി മ​ഠ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ മ​ല​യാ​ളി​ക​ളാ​യ ഇ​വ​രു​ടെ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്കാ​യി​രു​ന്നു ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട ചു​മ​ത​ല ല​ഭി​ച്ച​ത്. മു​സ്‍ലിം ലീ​ഗ് നേ​താ​വ് പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ, ഹാ​രി​സ് ബീ​രാ​ൻ എം.​പി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​വും ന​ഈം അ​ഹ​മ്മ​ദാ​യി​രു​ന്നു ന​ൽ​കി​യ​ത്.

ഇ​വ​രു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മു​ള്ള​തു കൊ​ണ്ടാ​യി​രു​ന്നു ന​ഈം അ​ഹ​മ്മ​ദി​നും വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ​യു​ടെ വ​സ​തി​യി​ലെ​ത്താ​നും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നും ഭാ​ഗ്യ​മു​ണ്ടാ​യ​ത്. വ​ത്തി​ക്കാ​ൻ സ്ക്വ​യ​റി​ലെ അ​ഗ​സ്റ്റീ​നി​യ​ൻ ഹാ​ളി​ലാ​യി​രു​ന്നു സ​മ്മേ​ള​നം. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സ്വാ​മി​മാ​രെ​യും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും പ​രി​ച​യ​പ്പെ​ട്ട മാ​ർ​പാ​പ്പ ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ഈം അ​ഹ​മ്മ​ദി​നെ​യും പ​രി​ച​യ​പ്പെ​ടാ​ൻ മ​റ​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത​താ​ണ് ഈ​യൊ​രു സ​ന്ദ​ർ​ഭ​മെ​ന്നും കാ​രു​ണ്യ​വും സ്നേ​ഹ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വേ​ർ​പാ​ട് ലോ​ക​ത്തി​ന്റെ ന​ഷ്ട​മാ​ണെ​ന്നും ന​ഈം അ​ഹ​മ്മ​ദ് പ​റ​യു​ന്നു.

Show Full Article
TAGS:Pope Francis Kozhikode News 
News Summary - Naeem Ahmed can't forget that touch.
Next Story