Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസലാം നടുക്കണ്ടി;...

സലാം നടുക്കണ്ടി; ഓർമയായത് ബഹുമുഖ പ്രതിഭ

text_fields
bookmark_border
സലാം നടുക്കണ്ടി; ഓർമയായത് ബഹുമുഖ പ്രതിഭ
cancel
camera_alt

മാ​ലി​ന്യ​മി​ല്ലാ​ത്ത മു​ക്കം 'മാ​ളോ​രെ ന​മ്മു​ടെ സ്വ​പ്നം' ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ സ​ലാം ന​ടു​ക്ക​ണ്ടി

മുക്കം: സമൂഹത്തെയൊന്നാകെ സൗഹൃദത്തിന്റെ കണ്ണിയിൽ വിളക്കിച്ചേർത്ത് എല്ലാത്തിലും തന്റേതായ ഒരിടം തീർത്ത അസാമാന്യ പ്രതിഭയാണ് സലാം നടുക്കണ്ടിയുടെ നിര്യാണത്തിലൂടെ മലയോര മേഖലക്ക് നഷ്ടമായത്. ഒരു അധ്യാപകൻ എന്നതിലുപരി പരിസ്ഥിതി സംരക്ഷണം, കല, സംസ്കാരം, സാഹിത്യം, എഴുത്ത്, പത്രപ്രവർത്തനം, പരസ്യം,അനൗൺസ്മെന്റ് തുടങ്ങി സകലരംഗത്തും വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റേത്.

വലിപ്പച്ചെറുപ്പമോ ജാതിമത ചിന്തകളോ മറ്റേതെങ്കിലും സവിശേഷ പ്രാധാന്യമോ പരിഗണിക്കാതെ, താൻ ഇടപെടുന്ന സകല മേഖലയിലും വ്യത്യസ്ത സാന്നിധ്യമാകുന്ന പ്രിയപ്പെട്ടവൻ.

കലാകായിക സാംസ്കാരിക പരിപാടികളുടെ അനൗൺസ്മെന്റിലൂടെ ഒരു നാടിനെ അടയാളപ്പെടുത്താൻ സലാം മാസ്റ്റർക്ക് സാധിച്ചു. സമൂഹനന്മ ലക്ഷ്യമാക്കിയുള്ള അനവധി പ്രവർത്തനങ്ങളിലൂടെ മലയോരമണ്ണിന്റെ മനസ് കീഴടക്കിയ ഒരു മഹാപ്രതിഭയാണ് ഓർമയായത്.

Show Full Article
TAGS:passes away Remembering 
News Summary - Salam Nadukkandi passes away
Next Story