വെയിറ്റ് ലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ
text_fieldsഇഷാൻ അബ്ദുൽ ജലാലും സഹോദരൻ റയാൻ ജലാലും
ചങ്ങരംകുളം: സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ ചാമ്പ്യൻഷിപ്പിൽ ജില്ലതലത്തിൽ സ്വർണവും 60 കിലോ ജൂനിയർ കാറ്റഗറിയിൽ സംസ്ഥാനതലത്തിലും സ്വർണം നേടി ഇഷാൻ അബ്ദുൽ ജലാൽ. 88 കിലോ സീനിയർ കാറ്റഗറിയിൽ സഹോദരൻ റയാൻ ജലാലിനു നാലാം സ്ഥാനവും ലഭിച്ചു.
മൂക്കുതല സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റും നന്നംമുക്ക് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജലാൽ പന്തേൻകാടന്റെയും റസീനയുടെയും മക്കളാണ്. മൂക്കുതല സ്കൂളിലെ കായിക അധ്യാപകൻ ആഘോഷിന്റെ നിർദേശത്തിലാണ് കോച്ചിങ്. മൂക്കുതല സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് ഇഷാൻ.
റയാൻ വന്നേരി ഹൈസ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. നവംബറിൽ അരുണാചൽ പ്രദേശിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇഷാൻ അബ്ദുൾ ജലാൽ.


