Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസ്വപ്രയ്തനത്തില്‍ വീട്...

സ്വപ്രയ്തനത്തില്‍ വീട് നിർമിച്ച് സൈനികൻ

text_fields
bookmark_border
സ്വപ്രയ്തനത്തില്‍ വീട് നിർമിച്ച് സൈനികൻ
cancel
camera_alt

ബി​​ജു​​വും ബി​​ജു നി​​ർ​​മി​​ച്ച വീ​​ടും

Listen to this Article

ഇരിട്ടി: ചുമരും മേൽക്കൂരയും ഒരുക്കി വയറിങ്ങും പ്ലംബിങ്ങും തുടങ്ങി സോഫ വരെ സ്വന്തമായി നിർമിച്ച് ഒരു സൈനികൻ. പായം കാടമുണ്ടയിലെ ചക്കാലക്കല്‍ ബിജുവാണ് 10 സെന്റ് സ്ഥലത്ത് വീട് നിർമിച്ചത്. 2016 ലാണ് നിർമാണം തുടങ്ങിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ അവധിക്കെത്തുന്ന ദിവസങ്ങളിലായിരുന്നു പ്രവൃത്തി.

സഹായത്തിന് അച്ഛനും അമ്മയും ഭാര്യയും സഹോദരനും ഉണ്ടായിരുന്നു. എട്ടാം ക്ലാസ് വരെയാണ് ബിജുവിന്റെ വിദ്യാഭ്യാസം. തുടർന്ന് കാര്‍പെന്റര്‍ ജോലിക്ക് പോയി. പിന്നീട് ജ്യേഷ്ഠന്‍ സിബിക്കൊപ്പം ഇരിട്ടി സ്വകാര്യ കോളജില്‍നിന്ന് എസ്.എസ്.എല്‍.സി ജയിച്ചു. ഐ.ടി.ഐയില്‍ പഠിച്ചു. തുടര്‍ന്ന് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ജോലി ലഭിച്ചു.

Show Full Article
TAGS:Soldier Indian Army build Home 
News Summary - Soldier builds house with his own efforts
Next Story