പട്ടാളത്തിൽനിന്നും പടിയിറങ്ങിവൈസ് ചാൻസലർ പദവിയിലേക്ക്
text_fieldsപ്രദീപ് ചന്ദ്ര നായർ
പരപ്പനങ്ങാടി: 39 വർഷം ഇന്ത്യൻ കരസേനയിൽ സേവനം പൂർത്തിയാക്കി അസം റൈഫിൾസ് അർധ സൈനിക വിഭാഗത്തിന്റെ മേധാവിയായി വിരമിച്ച ലഫ്റ്റൻറ് ജനറൽ ഡോ. പ്രദീപ് ചന്ദ്ര നായർ വൈജ്ഞാനിക പോരാട്ടത്തിന്റെ അമരത്ത് ചുവടുറപ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറ് മേരീസ് റിഹാബിലിറ്റേഷൻ യൂനിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസറായി പരപ്പനങ്ങാടി സ്വദേശിയായ ഇദേഹം ചുമതലയേറ്റു. പുനരധിവാസ വിദ്യാഭ്യാസത്തിലും സേവന വൈജ്ഞാനിക മുന്നേറ്റത്തിലും ശ്രദ്ധയൂന്നുന്ന സർവകലാശാലയാണിത്.
ദേശീയതലത്തിൽ ഇത്തരത്തിലുള്ള പുനരുധിവാസ പ്രഫഷനുകളുടെ ലഭ്യത കുറവ് പരിഹരിക്കുകയാണ് സ്ഥാപന ലക്ഷ്യം. 1985ൽ സിഖ് റെജിമെന്റിന്റെ പതിനെട്ടാം ബറ്റാലിയയിൽനിന്നും ഇന്ത്യൻ ആർമിയിൽ ചേർന്ന ഡോക്ടർ പ്രദീപ് ചന്ദ്രൻ നായർക് രാഷ്ട്രപതിയുടെ ഉന്നത സൈനിക പുരസ്കാരങ്ങളായ പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവ മെഡൽ, യുദ്ധ സേവാ മെഡൽ എന്നിവ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമെ ചീഫ് ആർമി സ്റ്റാഫ് കമാന്റേഷൻ കാർഡ് മൂന്നു തവണ നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ റിക്രൂട്ട്മെൻറ് ബോർഡിന്റെ ഡയരക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വടക് കിഴക്കൻ സംസ്ഥാനങ്ങളിൽ സൈനിക നേതൃത്വ പരിചയമുള്ള ഇദ്ദേഹം സിയാച്ചിൻ ഗ്ലോസിയറിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നെടുവയിലെ ചോനാം കണ്ടത്തിൽ ലീലാ നായർ കോഴിക്കോട് പന്തീരങ്കാവിലെ ചന്ദ്രൻ നായർ ദമ്പതികളുടെ മകനാണ്. പാലക്കാട് സ്വദേശിനി പുഷ്പ നായരാണ് ഭാര്യ.പൂജ, പ്രശോഭ് എന്നിവർ മക്കളാണ്.


