ജയിച്ചുകയറാന്‍ ഗാനരചയിതാവും കവിയും
text_fieldsഹബീബ് മുഹമ്മദ്
കുണ്ടറ: തെരഞ്ഞെടുപ്പ് ഗോദയില്‍ ജയിച്ചുകായറാന് വ്യത്യസ്ത പ്രചാരണവുമായി ഗാനരചയിതാവായ സ്ഥാനാര്‍ഥിയും കവിയായ സ്ഥാനാർഥിയും. കൊറ്റങ്കര പഞ്ചായത്ത് പുനുക്കൊന്നൂര്‍ ഏഴാംവാര്ഡില് സാംസ്കാരിക പ്രവര്‍ത്തകനും ഗാനരചയിതാവും നാടക-സിനിമ നടനുമായ ഹബീബ് മുഹമ്മദാണ് സി.പി.ഐയുടെ ടിക്കറ്റില്‍ ജനവിധി തേടുന്നത്.
1987 മുതല്‍ ഇപ്പോഴത്തെ കേരളപുരം പബ്ലിക് ലൈബ്രറി ഗ്രാമോദ്ധാരണ ലൈബ്രറിയായിരുന്ന കാലം മുതല്‍ ലൈബ്രറി പ്രവര്‍ത്തനത്തിലും നാടകങ്ങളിലും ഹൃസ്വചിത്രത്തിലുള്പ്പെടെ സിനിമയിലും അഭിനയിന മികവ് തെളിയിച്ചു. കൂടാതെ പ്രദേശത്തെ സാംസ്കാരിക സംഘടനകള്‍ക്കായി നിരവധി ഗാനങ്ങളും രചിച്ചു. അവയെല്ലാം പുസ്തക രൂപത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.
പെരിനാട് നാന്തിരിക്കല്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുകയാണ് കവിയും ജീവകാരുണ്യ പ്രവര്‍ത്തകുനുമായ മുഹമ്മദ് ജാഫി. 2015ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ഇതേ വാര്‍ഡില്‍നിന്ന് വിജയിച്ച ജാഫി 2020ല്‍ സി.പി.എം ചിഹ്നത്തില്‍ ചിറക്കോണം വാര്‍ഡില്‍നിന്ന് വിജയിച്ച് വിദ്യാഭ്യാസ സമിതി അധ്യക്ഷനായി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ചേര്‍ന്ന് സജീ ഫൗണ്ടേഷന് രൂപവത്കരിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാവുകയും ചെയ്തു. ഇതോടെ സി.പി.എം നേതൃത്വവുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും പാർട്ടി പുറത്താക്കുകയുമായിരുന്നു. രാഷ്ട്രീയ ജീവകാരുണ്യപ്രവര്ത്തനങ്ങളൊടൊപ്പം സാഹിത്യത്തിലും ജാഫി സജീവമാണ്.


