വീൽചെയറിൽ പഠനം; പത്താംതരം തുല്യത പരീക്ഷയെഴുതി അഷ്‌റഫ്
text_fieldsസുൽത്താൻ ബത്തേരി സർവജന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം തരം തുല്യത
പരീക്ഷക്കെത്തിയ അഷ്‌റഫ്
സുൽത്താൻ ബത്തേരി: പ്രതിസന്ധികളെ ആത്മവിശ്വാസത്താൽ നേരിടുന്ന അഷ്‌റഫ് അസാമാന്യ കരുത്തോടെ സുൽത്താൻ ബത്തേരി സർവജന ഗവ. ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താംതരം തുല്യത പരീക്ഷക്കെത്തി. 2023ൽ പന്തൽ ജോലിചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽനിന്ന് വീണ് നട്ടെല്ല് പൊട്ടുകയും സ്‌പൈനൽ കോഡിന് ഗുരുതര ക്ഷതം സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് നെഞ്ച് മുതൽ താഴെക്ക് പൂർണമായും ചലനശേഷി നഷ്ടമായിരുന്നു. എന്നാൽ, മനസ്സ് തളരാതെ, ജീവിതം തിരിച്ചുപിടിക്കാനുള്ള പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട് നീങ്ങുകയാണിന്ന് അയാൾ.
അങ്ങനെയാണ് നേരത്തേ മുടങ്ങിപ്പോയ പഠനം ആരംഭിക്കാൻ തീരുമാനിക്കുന്നത്. സ്വന്തം പരിശ്രമത്താൽ പഠനം തുടര്‍ന്ന് ഇപ്പോൾ പത്താം തരം തുല്യത പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി. ഇനി പ്ലസ് ടു പരീക്ഷ വിജയിക്കണമെന്നാണ് അടുത്ത ആഗ്രഹം. പി.എസ്.സി പരീക്ഷയെഴുതി ജോലി നേടുകയെന്നതാണ് അഷ്‌റഫിന്റെ സ്വപ്നം.


