മധുരഗണിതം അഥവാ ബാലൻ മാസ്റ്റർ
text_fieldsകെ. ബാലൻ മാസ്റ്റർ
വളാഞ്ചേരി: ഗണിതം മധുരതരമാക്കി ബാലൻ മാസ്റ്റർ. സമാന്തര വിദ്യാഭ്യാസ മേഖലയിൽ ഗണിതാധ്യാപനത്തിലൂടെ ഒട്ടനവധി ശിഷ്യർക്ക് പ്രിയങ്കരനാണ് പൂക്കാട്ടിരി കരുമാരതൊടി ബാലസുബ്രഹ്മണ്യൻ എന്ന ബാലൻ മാസ്റ്റർ. അധ്യാപന മേഖലയിൽ പ്രവേശിച്ചിട്ട് 41 വർഷമായി. 12 വർഷത്തോളം വളാഞ്ചേരിയിലെ സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്തും അധ്യാപക വൃത്തി തുടർന്നു.
ഗണിതപ്രശ്നങ്ങൾക്ക് മധുര പരിഹാരം കാണാൻ കുട്ടികൾക്ക് സഹായവുമായി മാഷ് ഒപ്പമുണ്ടാകും.41 വർഷത്തിനുള്ളിൽ 24 സ്ഥാപനങ്ങളിലായി നൂറുക്കണക്കിന് കുട്ടികളെ പഠിപ്പിച്ചു. പൊതുപരീക്ഷക്ക് മുമ്പ് പത്താം ക്ലാസിലെയും പ്ലസ് ടു വിഭാഗത്തിലെയും കുട്ടികൾക്കും മാർച്ച് മാസത്തിൽ ഗണിതത്തിൽ മോട്ടിവേഷൻ ക്ലാസ് എടുക്കാറുണ്ട്. കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ സ്പന്ദനം പൂക്കാട്ടിരി അഡ്മിനിസ്ട്രേറ്റിവ് അംഗമാണ്. പൂക്കാട്ടിരിയിലെ അക്ഷയ ദാസ് ചികിത്സ സഹായ സമിതി ട്രഷറർ കൂടിയാണ്.