Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightവീൽചെയറിലും തളരാത്ത...

വീൽചെയറിലും തളരാത്ത മനക്കരുത്ത്; ഹൈറോക്സ് മത്സരത്തിൽ പഹലിഷ കള്ളിയത്തിന് മികച്ച നേട്ടം

text_fields
bookmark_border
വീൽചെയറിലും തളരാത്ത മനക്കരുത്ത്; ഹൈറോക്സ് മത്സരത്തിൽ പഹലിഷ കള്ളിയത്തിന് മികച്ച നേട്ടം
cancel
camera_alt

പ​ഹ​ലി​ഷ ക​ള്ളി​യ​ത്ത്

മുംബൈ: മുംബൈയിൽ നടന്ന ഹൈറോക്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പഹലിഷ കള്ളിയത്ത് ഫിറ്റ്നസ് രംഗത്തെ മികവ് വീണ്ടും തെളിയിച്ചു. ഒരു കിലോമീറ്റർ ഓട്ടവും ഒരു ഫങ്ഷനൽ വർക്ക്ഔട്ട് സ്റ്റേഷനും എന്ന ക്രമത്തിൽ എട്ടു തവണ ആവർത്തിക്കുന്നതാണ് ഹൈറോക്സ് മത്സരം. ഇതിനായി പഹലിഷ ആറുമാസത്തോളം കഠിന പരിശീലനത്തിലായിരുന്നു.

വീൽചെയറിൽ പരിശീലിക്കേണ്ടിവന്നതുതന്നെ പലഘട്ടങ്ങളിലും വലിയ വെല്ലുവിളിയായിരുന്നു. ചില ദിവസങ്ങളിൽ ശരീരം അനുവദിക്കാത്തപ്പോഴും പരിശീലനം നിർത്തിവെക്കാതെ, സ്വന്തം പരിധികൾ മനസ്സിലാക്കി അതനുസരിച്ച് പരിശീലനം ക്രമീകരിക്കുകയായിരുന്നു.

2009ലെ വാഹനാപകടത്തെ തുടർന്ന് നെഞ്ചിന് താഴെ ചലനശേഷി നഷ്ടപ്പെട്ടത് ഈ യുവാവിന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ദീർഘകാല ചികിത്സക്കുശേഷം വീൽചെയറിനെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടിവന്നു. അതോടൊപ്പം വ്യായാമവും ഫിറ്റ്നസ് തെറാപ്പിയും ജീവിതത്തിന്റെ ഭാഗമായി. അപകടത്തിന് മുമ്പ് ബോക്സിങ്ങിലും പവർലിഫ്റ്റിങ്ങിലും സജീവമായിരുന്ന പഹലിഷ ആ താൽപര്യം ഉപേക്ഷിച്ചില്ല.

അതിന്റെ തുടർച്ചയായി 2019ൽ ദുബൈയിൽ 13,000 അടി ഉയരത്തിൽനിന്ന് സ്കൈ ഡൈവിങ് നടത്തി. സ്കൂബാ ഡൈവിങ് ഉൾപ്പെടെ സാഹസിക പ്രവർത്തനങ്ങളിലും സജീവമായി. ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിലും സ്ഥാപനങ്ങളെ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിലും സജീവമായി.

Show Full Article
TAGS:Wheelchair competition best achievements 
News Summary - Wheelchair-Bound Pahlisha Shines at HiRocks Competition
Next Story