ഇനി ഭരണത്തിലും ഈ ദമ്പതികൾ ഒരുമിച്ചാണ്
text_fieldsഹക്കീം കുരുണിയനും ഹസീന കുരുണിയനും, പ്രവീൺ മാഷും സനിലയും
കോട്ടക്കൽ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ജോഡി ദമ്പതികൾ ഇനി ഭരണ സിരാ കേന്ദ്രത്തിലും ഒരുമിച്ച് പ്രവർത്തികൾ. അധ്യാപക ദമ്പതികളും ഇടതു കൗണ്‍സിലറായ സനില പ്രവീണും ഭർത്താവ് കെ. പ്രവീണ്‍ മാഷുമാണ് കോട്ടക്കൽ നഗരസഭയിൽ നിന്നുള്ള ദമ്പതികൾ. ഒതുക്കുങ്ങൽ പഞ്ചായത്തിൽ നിലവിലെ ഇടത് അംഗം ഹസീന കുരുണിയയനും ഭർത്താവ് ഹക്കീം കുരുണിയനുമാണ് വിജയിച്ച മറ്റൊരു ദമ്പതികൾ.
വാർഡ് 35ൽ കുര്‍ബ്ബാനിയില്‍ ജനറൽ വാർഡിലാണ് സനില മത്സരിച്ചത്. മുസ്ലിം ലീഗിലെ വി.എം. നൗഫൽ യു.ഡി.എഫ് സ്ഥാനാർഥിയായി. സി.പി.എം നേതാവായ കെ. പ്രവീണ്‍ മാഷ് തോക്കാമ്പാറ (33) വാർഡിൽ നിന്നുമാണ് വിജയിച്ചത്. യൂത്ത് ലീഗ് നേതാവ് കെ.എം ഖലീലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
വാർഡ് മൂന്നിൽ ഹക്കീം കുരുണിയനാണ് സി.പി.എം സ്വതന്ത്രനായി ജനവിധി തേടിയത്. കോൺഗ്രസിലെ കുരുണിയൻ നസീറായിരുന്നു എതിർസ്ഥാനാർഥി. വാർഡ് എട്ടിലാണ് ഹസീന കുരുണിയൻ മത്സരിച്ചത്.സി.പി.എം സ്വതന്ത്രയായിട്ടായിരുന്നു മത്സരിച്ചത്. ലീഗിലെ ആഷിഫ തസ്നി മച്ചിഞ്ചേരിയായിരുന്നു എതിർ സ്ഥാനാർഥി.


