Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 24 Sep 2025 6:50 AM GMT Updated On 
 date_range 24 Sep 2025 6:50 AM GMT‘ഇ.എം.എസിന്റെ ലോകം’ സെമിനാർ; 28 വർഷത്തെ നിറസാന്നിധ്യമായി പാലോളി
text_fieldsListen to this Article
തിരുനാവായ: 28 വർഷമായി ‘ഇ.എം.എസിന്റെ ലോകം’ സെമിനാർ മുടക്കാത്ത മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഇത്തവണയും പ്രവർത്തകർക്കാവേശമേകി വേദിയിലെത്തി.
ഇ.എം.എസിന്റെ ജന്മനാടായ പെരിന്തൽമണ്ണയിൽ 1998ൽ നടന്ന ആദ്യ സെമിനാർ മുതൽ കാരത്തൂരിൽ ആരംഭിച്ച 28ാമത് സെമിനാർ വരെ നിറസാന്നിധ്യമാണ് പാലോളി മുഹമ്മദ് കുട്ടി. 94 വയസ്സിലും പാർട്ടി പരിപാടികളിൽ സജീവമായ ഇദ്ദേഹം ജില്ല സമ്മേളനങ്ങളിലും സജീവ സാന്നിധ്യമാണ്.
ഇ.എം.എസ് സെമിനാറിലെ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചിട്ടുള്ള പാലോളി മുഹമ്മദ് കുട്ടി പ്രായത്തിന്റെ അവശതകൾക്കിടയിലും ഇത്തവണയും രക്ഷാധികാരിയുടെ ചുമതലയിൽ സജീവമാണ്.
Next Story


