Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightലഹരിയെ പേടിക്കേണ്ട;...

ലഹരിയെ പേടിക്കേണ്ട; മുൻകരുതലാണ്​ വേണ്ടത്​

text_fields
bookmark_border
say no to drugs 987979
cancel

ഹരിവസ്‌തുക്കളുടെ ഉപയോഗം കൗമാരക്കാരിൽ കൂടിവരുന്നെന്നാണ് യാഥാർഥ്യം. എന്താണിതിന് പുറകിലെ കാരണമെന്ന അന്വേഷണങ്ങൾക്കുള്ള ഉത്തരം ലളിതമാണ്. കൗമാരപ്രായക്കാരിലെ വർധിച്ചുവരുന്ന ഉത്കണ്ഠ തന്നെ. കുടുംബം, സ്കൂൾ, സൗഹൃദ വലയം തുടങ്ങി ദിനംപ്രതി ഇടപെട്ട് കൊണ്ടിരിക്കുന്ന ഇടങ്ങളിലുണ്ടാകുന്ന സംഘർഷങ്ങളോ മറ്റു പ്രശ്നങ്ങളോ ഒക്കെ കുട്ടികളിലെ സമ്മർദം കൂട്ടിയേക്കാം.

ഈ സാഹചര്യത്തിൽ താൽക്കാലിക ആശ്വാസത്തിനായി കുട്ടികൾ ലഹരിവസ്തുക്കളെ ആശ്രയിച്ചു തുടങ്ങിയെന്നും വന്നേക്കാം. എന്നാൽ ഇത്തരം ശീലങ്ങൾ കാലക്രമേണ ആസക്തിയായി മാറും. ഇതവരിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ക്ഷീണം ശരീരഭാരം കുറയൽ തുടങ്ങിയ വിധത്തിലുള്ള പലതരം ശാരീരിക മാറ്റങ്ങളും, ക്ഷോഭം അസ്വസ്ഥത തുടങ്ങിയവ അവരിൽ പ്രകടമായി കാണാനും കഴിഞ്ഞേക്കാം. അങ്ങനെ പഠനമടക്കമുള്ള ഭാവി പദ്ധതികളിൽ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നു..

ഇത്തരം സാഹചര്യത്തിൽ പരമാവധി സംയമനം പാലിച്ചുകൊണ്ട് തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിലനിർത്തുന്ന വിധത്തിൽ രക്ഷാകർത്തൃ ബന്ധം കുട്ടികൾക്കിടയിൽ വികസിപ്പിചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വികാരങ്ങൾ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുക, വ്യക്തിത്വവികസനത്തെ വളർത്തിയെടുക്കുന്ന വിധത്തിൽ പ്രോത്സാഹനം നൽകുക തുടങ്ങിയ വഴികളിലൂടെയാകണം മയക്കുമരുന്ന് ആസക്തിയിൽ നിന്നവരെ മോചിതരാക്കാൻ.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ അവബോധം കുട്ടികൾക്ക് നൽകുക എന്നതിനോടൊപ്പം തന്നെ ഇത്തരം ലഹരി ഉപയോഗങ്ങൾ ഒന്നിനുമൊരു ശ്വാശ്വത പരിഹാരമല്ല എന്ന ബോധ്യവും നൽകാൻ രക്ഷിതാക്കൾ ജാഗരൂകരാകണം.

മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com For Contact Becoming Wellness: 70343 16777

(ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ആർദ്ര മോഹൻ)

Show Full Article
TAGS:say no to drugs Anti Drug Awareness Madhyamam Educafe 
News Summary - Don't be afraid of drug culture; What is needed is precaution
Next Story