എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റികൾ പ്രോത്സാഹിപ്പിക്കണം
text_fieldsപലപ്പോഴും മാതാപിതാക്കൾ ചിന്തിക്കുന്നതും ആകുലപ്പെടുന്നതും കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകുന്നു എന്നതിലും അവർക്ക് പരീക്ഷക്ക് മാർക്ക് കുറയുന്നു എന്ന പേരിലുമാണ്. എന്നാൽ സ് കൂളിലും കോളജിലും നല്ല മാർക്ക് വാങ്ങി പാസാവുന്ന പല കുട്ടികൾക്കും ജോലിസ്ഥലത്തോ മറ്റ് ജീവിത സാഹചര്യങ്ങളിലോ കൃത്യമായി പെ രുമാറാനും സംസാരിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കഴിയാതെ പോവുന്നത് അക്കാഡമിക് പെ ർഫോമൻസിനപ്പുറം സമൂഹത്തിൽ എങ്ങനെ കൃത്യമായി ഇടപഴകണമെന്ന് അവർക്ക് അറിയാത്തതു കൊണ്ടാണ്. ഇവിടെ യാണ് extracurricular ആക്റ്റിവിറ്റികളുടെ പ്രാധാന്യം . കലാകായിക രംഗങ്ങളിലും മറ്റ് പഠനേതര പ്രവർത്തികളിലും പങ്കെടുക്കുന്നത് വഴി കുട്ടികൾ ഒരു റിയൽ ലൈഫ് പ്രശ്നത്തെ എങ്ങനെ നേരിടണമെന്നും അത്തരം ഒരു ലോകത്ത് എങ്ങനെ നിലനിൽകണമെന്നും മനസ്സിലാക്കുന്നു . ഇന്നത്തെ കുട്ടികൾ ഗാഡ്ജറ്റുകൾക്കും
സോഷ്യൽ മീഡിയക്കും അടിമകളാണെന്ന് വേവലാതിപ്പെടുന്ന രക്ഷിതാക്കൾ തന്നെയാണ് ഒരു ഫുട്ബോൾ ടൂർണമെന്റ്നു പോയ്ക്കോട്ടേ എന്ന ചോദ്യത്തിന് ‘ആ നേരം കൊണ്ട് രണ്ടക്ഷരം പഠിച്ചൂടെ’ എന്ന മറുപടി കൊടുക്കുന്നത്.
സ്പോർട്സ് പോലെ ശാരീരികാധ്വാനം ആവശ്യമുള്ള കാര്യങ്ങളിൽ ഉൾപ്പെടുന്നത് വഴി കുട്ടികൾക്ക് അവരുടെ ഉള്ളിലെ വാശി, ദേഷ്യം , മുതലായ വികാരങ്ങളെ ഒരു പോസിറ്റീവായ പാതയിലേക്ക് നയിക്കാൻ കഴിയും; തനിക്കോ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ. ഇത്തരം കാര്യങ്ങൾക്ക് രക്ഷിതാക്കൾ തന്നെ മുൻകൈ എടുത്ത് കുട്ടികളെ അതിലേക്ക് നയിക്കുന്നത് അവർക്ക് അതിലുള്ള താൽപ്പര്യം വർധിപ്പിക്കും . കുട്ടികൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങളിലേക്ക് രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം മാത്രം തള്ളിവിടാതിരിക്കാൻ പ്രത്യേ കം ശ്രദ്ധിക്കണം, അത് അവരിൽ കൂടുതൽ മാനസിക സമ്മർദ്ദത്തിന് കാരണമാകും. മാധ്യമം എജുകഫേ യിൽ രജിസ്റ്റർ ചെ യ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം .
ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ
www.myeducafe.com
For Contact Becoming Wellness:
70343 16777