മാതാപിതാക്കൾ സുഹൃത്തുക്കളാകണോ അതോ മാർഗ നിർദേശികളാകണോ?
text_fieldsമാതാപിതാക്കൾ ഏറ്റവും അധികം ആശങ്കകളിലൂടെ കടന്നു പോകുന്ന കാലമാണിത്. മുൻ തലമുറ ചെയ്തിരുന്ന പേരെന്റിങ് രീതികൾ തുടരണോ അതോ പുതിയ രീതികൾ അവലംബിക്കണോ എന്ന ചിന്തയിലാണ് മിക്കവരും. അതിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ് കുട്ടികളുടെ സുഹൃത്താവുക എന്ന ചിന്ത. കുട്ടിയുടെ സുഹൃത്താവാൻ ശ്രമിക്കുക എന്നതിലുപരി സൗഹാർദ്ദപരമായി സമീപിക്കുക എന്നതിലാണ് കാര്യം. അവരുടെ പ്രായത്തിനും ചിന്തകൾക്കും ചേർന്ന സുഹൃത്തുക്കൾ ഓരോ കാലഘട്ടത്തിലും ഉണ്ടാവും. നമ്മൾ അതുപോലെയോ അതിനു പകരമോ ആവേണ്ടതില്ല. മാർഗ നിർദ്ദേശങ്ങൾ കൊടുക്കാനും തെറ്റിയാൽ തിരുത്താനും വഴികാണിക്കാനും സംരക്ഷിക്കാനും ഒക്കെ ബാധ്യസ്ഥരാണ് മാതാപിതാക്കൾ. എന്നാൽ അതെല്ലാം സൗഹൃദപരമായും പരസ്പര ബഹുമാനത്തിലൂന്നിയും ആവണം എന്നതാണ് പ്രധാനം.
കുട്ടിയുടെ സുഹൃത്താവാണമല്ലോ എന്ന നിരന്തരമായ ചിന്തകൊണ്ട് ബൗണ്ടറികൾ വെക്കാൻ പറ്റാതെ വരാം. കുട്ടിയുടെ സുഹൃത്താവുക എന്ന പറച്ചിലിനെ തെറ്റിദ്ധരിച്ചു പോകുന്നതാണ് പലരും. നഴ്സറി പ്രായത്തിൽ അമ്മയാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞ കുട്ടി ടീനേജിൽ അത് പറയണമെന്നില്ല. ആ മാറ്റത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.
അത്തരമൊരു ഭയപ്പാടാണ് കുട്ടികൾക്ക് വരാതെ നോക്കേണ്ടത്. നമ്മളോട് സംസാരിക്കുന്ന പല കൗമാരക്കാരും പറയുന്നത് 'അച്ഛനും അമ്മയും അറിയരുത്, അറിഞ്ഞാൽ കൊല്ലും' എന്നാണ്. എന്നാൽ അവരറിയാതെ അവർ കൂടെ നിൽക്കാതെ പരിഹരിക്കാൻ പറ്റുന്നതാവില്ല വിഷയം. അതുകൊണ്ട് തന്നെ മുൻവിധിയില്ലാത്ത സംസാരിക്കാൻ പറ്റുന്ന സുരക്ഷിതമായ ഇടമാണ് എന്റെ മാതാപിതാക്കൾ എന്ന ഉറപ്പ് കുട്ടികൾക്ക് കൊടുക്കണം. തിരുത്താനും നയിക്കാനും ചേർത്ത് നിർത്താനും സംരക്ഷിക്കാനും സ്നേഹിക്കാനും നമ്മളെ പോലെയാരുണ്ട് അവർക്ക്??
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777