കുട്ടികളുടെ ആഗ്രഹങ്ങൾക്ക് ബൗണ്ടറി വെക്കണോ?
text_fieldsനമുക്ക് കിട്ടാതെ പോയതെല്ലാം നമ്മുടെ കുട്ടിക്ക് കിട്ടണം അല്ലെങ്കിൽ നമ്മൾ കടന്ന് പോയ വിഷമങ്ങളിലൂടെ കുട്ടികൾ കടന്ന് പോകരുത് എന്നൊക്കെയാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും ആഗ്രഹം. അതുകൊണ്ടുതന്നെ ഇന്ന് ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ അതായത് ‘ആഗ്രഹിച്ച ഉടനെ സാധിച്ചു കൊടുക്കുക’ എന്നത് നോർമൽ ആയി മാറികഴിഞ്ഞു. എല്ലാ ആഗ്രഹങ്ങളും ഉടൻ തന്നെ സാധിച്ചു കിട്ടുന്ന കുട്ടിക്ക് ക്ഷമ, ആത്മനിയന്ത്രണം, നിരാശ കൈകാര്യം ചെയ്യുക തുടങ്ങിയവ വിഷമകരമായിരിക്കും. സ്നേഹം പ്രകടിപ്പിക്കരുതെന്നോ പരുഷമായി നിൽക്കണമെന്നോ അല്ല. പകരം കൃത്യമായ ബൗണ്ടറി വെക്കുകയും അത് കൃത്യതയോടെ തുടർന്ന് പോകുകയും ചെയ്യുക എന്നതാണ്. ഇല്ല പറ്റില്ല എന്ന് പറയുന്നതിന് പകരം സ്വീകാര്യമായ, പരിമിതികൾക്കുള്ളിൽനിന്ന് ചെയ്യാവുന്ന മറ്റു മാർഗങ്ങൾ പറഞ്ഞു കൊടുക്കുക. അതിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് വിട്ടു കൊടുക്കുക.
‘ഇന്ന് സ്ക്രീൻ ടൈം തരില്ല’ എന്ന് പറയുന്നതിനേക്കാൾ ‘ആദ്യം നമുക്ക് പഠിക്കാം അതിന് ശേഷം ഒരു പത്തു മിനിറ്റ് കണ്ടോളൂ’ എന്ന് പറയുക. കുട്ടികളാണ്, വാശിപിടിക്കും, കരയും പക്ഷേ നമ്മുടെയോ കുട്ടിയുടെയോ സാഹചര്യത്തിന്റെയോ സൗകര്യം നോക്കി തീരുമാനിച്ച റൂൾസിൽ ഇടക്കിടെ മാറ്റം വരുത്തിയാൽ ബൗണ്ടറി വെക്കുന്നതിൽ കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാകുകയും, ഇത് എപ്പോൾ വേണമെങ്കിലും മാറ്റാൻ കഴിയും എന്നും കുട്ടി കരുതുകയും ചെയ്യും. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ റൂൾസിൽ മാറ്റം വരുത്തുന്നതിന് പകരം കുട്ടികളുടെ വികാരങ്ങളെ തള്ളിക്കളയാതെ ചേർത്ത് പിടിക്കുക. അവരുടെ വിഷമത്തിൽ നമുക്കും വിഷമം ഉണ്ട് എന്ന് അവരെ അറിയിക്കുക. ശേഷം എന്തുകൊണ്ട് ഇപ്പോൾ ആ ആവശ്യം നടക്കില്ല എന്നുള്ളത് വിശദീകരിക്കുക.
രക്ഷിതാക്കൾ ക്ഷമയും ആത്മനിയന്ത്രണവും ബൗണ്ടറിയും എല്ലാം പരിശീലിക്കുന്നുണ്ടെങ്കിൽ കുട്ടികൾ അതെല്ലാം കണ്ടും കേട്ടും പിന്തുടരും.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com . For Contact Becoming Wellness: 70343 16777
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)