ജ്വലിക്കുന്ന ഓർമയിൽ അമീറ ബിൻ കറം
text_fieldsഅമീറ ബിൻ കറം
അര്‍ബുദ രോഗികളുടെ സാന്ത്വനമായിരുന്നു അമീറ ബിന്‍ കറം. ഇവരുടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള അശ്രാന്തമായ പ്രയത്നമാണ് ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ് സൊസൈറ്റി എന്ന സ്ഥാപനമായി വളര്‍ന്നത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ പറ്റി അവര്‍ നിരന്തരം സമൂഹത്തെ ഉണര്‍ത്തി
സ്തനാർബുദത്തിനെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തുന്ന ഷാർജയുടെ പിങ്ക് കാരവൻ ഈ മാസം പലഭാഗങ്ങളിലായി പര്യടനം നടത്തുമ്പോൾ അതിൽ ജ്വലിച്ച് നിൽക്കുന്ന ഒരു മുൻ മുന്നണി പോരാളിയുടെ പേരുണ്ട് അമീറ ബിൻ കറം. വർഷങ്ങൾക്ക് മുമ്പ് വില്ലയിലുണ്ടായ തീപിടിത്തത്തില്‍ അതിദാരുണമായി മരിച്ച ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷയായിരുന്നു അമീറ ബിന്‍ കറം. ഇവരോടുള്ള ബഹുമാനാര്‍ഥമാണ് ‘അമീറ ഫണ്ട്’ നിലവില്‍ വന്നത്. കാന്‍സര്‍ രോഗികളുടെ ചികിത്സക്കും ക്ഷേമത്തിനുമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സറിന്റെ റോയല്‍ രക്ഷാധികാരിയുമായ ശൈഖ ജവഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയാണ് ഈ ഫണ്ടിന് തുടക്കം കുറിച്ചത്. അര്‍ബുദ രോഗികളുടെ സാന്ത്വനമായിരുന്നു ബിന്‍ കറം.
ഇവരുടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള അശ്രാന്തമായ പ്രയത്നമാണ് ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ് സൊസൈറ്റി എന്ന സ്ഥാപനമായി വളര്‍ന്നത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ പറ്റി അവര്‍ നിരന്തരം സമൂഹത്തെ ഉണര്‍ത്തി. അത് കൊണ്ടാണ് ശൈഖ ജവഹര്‍ ഇവരുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടനെ എനിക്കൊരു മകള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്ന് സങ്കടപ്പെട്ടത്.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് യു.എ.ഇയിലെ സ്ത്രീകള്‍ക്ക് പഠിപ്പിച്ച് കൊടുത്ത കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്നു അമീറ ബിന്‍ കറം. ബിസിനസ് വനിതാ കൗണ്‍സിലില്‍ രാജ്യാന്തര വേദികളില്‍ ഷാര്‍ജയെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള അവസരം പലതവണ അമീറയെ തേടിയെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയിലും അമീറയുടെ സാന്നിധ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന് നമ ഇന്റര്‍നാഷ്ണല്‍ ഫണ്ടിന് രൂപം കൊടുത്തപ്പോള്‍ മുന്‍നിരയില്‍ അമീറ ബിന്‍ കറം ഉണ്ടായിരുന്നു. ശൈഖ ജവാഹിര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയായിരുന്നു സംരഭത്തിന്റെ ചെയര്‍പേഴ്സണ്‍. 2017ല്‍ നമയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കാനിരിക്കുന്ന രാജ്യാന്തര വനിതാ ശാക്തീകരണ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അമീറയും മാതാവും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോള്‍ വില്ലക്ക് തീപിടിച്ച് മരിച്ചത്.
ഈ മാസത്തെ സേവനങ്ങൾ
ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദബിയിലെ മുഷ്രിഫ് മാൾ, ദുബൈയിലെ സിറ്റി വാക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മാമോഗ്രാം, അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള ക്ലിനിക്കൽ, റേഡിയോളജിക്കൽ പരിശോധകൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, അജ്മാനിലെ ചൈന മാളിൽ രണ്ട് ക്ലിനിക്കുകളും (ഒന്ന് സ്ത്രീകൾക്ക്, ഒന്ന് പുരുഷന്മാർക്ക്), റാസൽ ഖൈമയിലെ മനാർ മാൾ, ഫുജൈറയിലെ ലുലു മാൾ, ഉമ്മുൽ ഖുവൈൻ മാൾ എന്നിവിടങ്ങളിൽ സൈറ്റുകളും ഉണ്ട്.
സ്തനാർബുദം പ്രധാനമായും സ്ത്രീകളെ ബാധിക്കുന്നുണ്ടെങ്കിലും, ചെറിയൊരു ശതമാനം കേസുകൾ പുരുഷന്മാരിലാണ് സംഭവിക്കുന്നത് കണക്കിലെടുത്താണ് അജ്മാനിൽ പുരുഷന്മാർക്കായി ഒരു പ്രത്യേക ക്ലിനിക്ക് ഉൾപ്പെടുത്താൻ പിങ്ക് കാരവനെ പ്രേരിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ബോധവൽക്കരണവും നേരത്തെയുള്ള കണ്ടെത്തലും പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബറിൽ മാത്രം 100-ലധികം മൊബൈൽ ക്ലിനിക്കുകളും കാമ്പയിനിൽ അവതരിപ്പിക്കുന്നു.
പിങ്ക് കാരവൻ
ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഭാര്യ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർതൃത്വത്തിലാണ് 2011-ൽ ഇത് ആരംഭിച്ചത്. ഷാർജ ബ്രെസ്റ്റ് കെയർ സെന്റർ (SBCC) 2016 ൽ നിലവിൽ വന്നു. പിങ്ക് കാരവൻ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഷാർജ, യൂറോപ്യൻ ഓങ്കോളജി സെൻ്ററായ പാരീസിലെ ഗുസ്താവ് റൂസി കാൻസർ സെന്റർ എന്നിവയുടെ പങ്കാളിത്തത്തിലൂടെയാണ് ഇത് സ്ഥാപിതമായത് . SBCC നിരവധി കാൻസർ ചികിത്സകൾ നൽകുന്നു. നേരത്തെയുള്ള രോഗനിർണയം ഉൾപ്പെടെ; ചികിത്സ ശിപാർശകൾ; കീമോതെറാപ്പി, ബ്രെസ്റ്റ് സർജറി, പുനർനിർമ്മാണ ശസ്ത്രക്രിയ ഉൾപ്പെടെ നിരവധി സേവനങ്ങളാണ് നൽകി വരുന്നത്.