Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightആറന്മുള ഉത്രട്ടാതി...

ആറന്മുള ഉത്രട്ടാതി ജലമേള: മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ

text_fields
bookmark_border
Aranmula Uthrattathi Boat Race
cancel

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ ജേതാക്കൾ. ആവേശം കൊടുമുടിയേറിയ മത്സരത്തിൽ എ ബാച്ചിൽ അയിരൂർ, മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക്​ പള്ളിയോടങ്ങളെ പിന്തള്ളി പ്രവീൺകുമാർ ക്യാപ്​റ്റനായ മേലുകര ഒന്നാമതെത്തി മന്നം ട്രോഫി കരസ്ഥമാക്കിയപ്പോൾ ബി ബാച്ചിൽ വിജയിച്ച്​ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിക്ക്​ അർഹത നേടി.

ബി ബാച്ച്​ ഫൈനലിൽ നാലുവള്ളങ്ങളാണ്​ ഫൈനൽ മത്സരത്തിനുണ്ടായിരുന്നത്​. നാല്​ മിനിറ്റ്​ 46 സെക്കൻഡ്​ എടുത്താണ്​ കോറ്റാത്തൂർ വിജയം ഉറപ്പിച്ചത്​. മത്സരത്തിൽ കോടിയാറ്റുകര രണ്ടാമതും ഇടപ്പാവൂർ മൂന്നാമതും എത്തി. ബി ബാച്ചിലെ ലൂസേഴ്​സ്​ ഫൈനലിൽ വന്മഴി ഒന്നാമതും കീക്കൊഴൂർ വയലത്തല രണ്ടാമതുമെത്തി. എ ബാച്ചിലെ മത്സരം അത്യന്തം വാശിയേറിയതായിരുന്നു. 4:43:7 സെക്കൻഡിലാണ്​ മേലുകര വിജയം ഉറപ്പിച്ചത്​. അയിരൂർ പള്ളിയോടം രണ്ടാമതും, മല്ലപ്പുഴശ്ശേരി മൂന്നാമതുമെത്തി.

എ ബാച്ചിന്‍റെ ലൂസേഴ്​സ്​ ഫൈനലിൽ കുറിയന്നൂർ ഒന്നാംസ്ഥാനം നേടി. ഓതറ രണ്ടാമതും കീഴുകര മൂന്നാമതും എത്തി. ഈ മത്സരത്തിൽ പ​​​​​​​​​​​​​​ങ്കെടു​ക്കേണ്ടിയിരുന്ന കോയിപ്രം വിട്ടുനിന്നു. മറ്റു വള്ളങ്ങളിൽ പുറത്തുനിന്നുള്ള തുഴച്ചിലുകാർ കയറിയെന്നാരോപിച്ച്​ തർക്കത്തെതുടർന്നാണ്​ അവർ പിന്മാറിയത്​. തർക്കംമൂലം എ ബാച്ച്​ പള്ളിയോടങ്ങളുടെ ഫൈനൽ, ലൂസേഴ്​സ്​ ഫൈനൽ അരമണിക്കൂറോളം വൈകി.

Show Full Article
TAGS:Aranmula Uthrattathi boat race Boat race Latest News 
News Summary - Aranmula Uthrattathi Boat Race: Melukara, Kolathur Palliyodam emerge as winners
Next Story