ഗുണ്ടർട്ട് സ്മരണയിൽ ക്രിസ്മസ് റാന്തൽ
text_fieldsഫാ. ജി.എസ്. ഫ്രാൻസിസ് തലശ്ശേരി കായ്യത്ത് റോഡിലെ വസതിയിൽ നിർമിച്ച റാന്തൽ
തലശ്ശേരി: മലയാള ഭാഷക്കും വിലപ്പെട്ട സംഭാവന നൽകിയ ജർമൻ മിഷനറി ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്‌മരണയിൽ ക്രിസ്മസ് റാന്തലൊരുക്കി. ക്രിസ്മസിനെ വരവേറ്റ് സി.എസ്.ഐ വൈദികൻ ഡോ. ജി.എസ്. ഫ്രാൻസിസ് തലശ്ശേരി കായ്യത്ത് റോഡിലെ വസതിയിലാണ് റാന്തൽ നിർമിച്ച് തൂക്കിയത്.
1839ൽ ഗുണ്ടർട്ട് തലശ്ശേരിയിലെത്തി ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇതേ മാതൃകയിൽ റാന്തൽ ഇല്ലിക്കുന്ന് പള്ളിയിൽ തൂക്കിയിരുന്നു. പിന്നീട് തുടർച്ചയായി 20 വർഷവും ക്രിസ്മസിന് റാന്തൽ തൂക്കിയിരുന്നു.
ഡിസംബർ 24ന് തൂക്കുന്ന റാന്തൽ ജനുവരി ആറിനാണ് അഴിക്കുക. ഗുണ്ടർട്ട് പോയശേഷവും ക്രിസ്മസ് റാന്തൽ നിർമിച്ചു. ഫാ. ഫ്രാൻസിസ് ജർമനിയിൽ പോയപ്പോൾ ടൂബിങ്ങ് ടൺ സർവകലാശാലയിൽ റാന്തൽ മാതൃക കാണുകയും തിരിച്ചുവന്നശേഷം അതേ മാതൃകയിൽ ക്രിസ്മസിന് റാന്തൽ നിർമിക്കാറുണ്ട്. അങ്ങിനെ ഈ ക്രിസ്മസിന് നിർമിച്ചതാണ് ഈ റാന്തൽ.


