Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2026 4:26 PM GMT Updated On
date_range 2026-03-18T22:00:44+05:30മാസപ്പിറ കണ്ടില്ല; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
text_fieldsദുബൈ: ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സൗദി സുപ്രീം കോടതിയാണ് ആദ്യം ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന് പ്രഖ്യാപിച്ചു.
അതേസമയം റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ് മാസപ്പിറ നിരീക്ഷിക്കുക. പെരുന്നാളിനെ വരവേൽക്കാൽ വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായിരിക്കുന്നത്. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഈദ് ഗാഹുകൾ മിക്ക സ്ഥലങ്ങളിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.
Next Story


