അന്ത്യഅത്താഴ ഓർമയിൽ പെസഹ വ്യാഴം, ഇന്ന് ദുഃഖവെള്ളി
text_fieldsതാമരശ്ശേരി മേരിമാത കത്തീഡ്രല്‍ പള്ളിയിൽ പെസഹ തിരുനാളിനോടനുബന്ധിച്ച് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷ ബിഷപ്
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കുന്നു
കോഴിക്കോട്: ക്രിസ്തുവിന്റെ അന്ത്യഅത്താഴ ഓർമയിൽ വിശ്വാസികള്‍ പെസഹ വ്യാഴം ആചരിച്ചു. ശിഷ്യരുടെ കാല്‍കഴുകിയ ക്രിസ്തുവിന്റെ ത്യാഗം അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രാര്‍ഥന ചടങ്ങുകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. രൂപത അധ്യക്ഷന്മാർ ജില്ലയിലെ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കോഴിക്കോട് രൂപതയില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കൽ, താമരശ്ശേരി രൂപതയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ വിവിധ പള്ളികളില്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. രാവിലെ താമരശ്ശേരി മേരിമാത കത്തീഡ്രലിലും വൈകീട്ട് ദേവഗിരി സെന്റ് ജോസഫ്സ് ചര്‍ച്ചിലുമാണ് കാല്‍കഴുകല്‍ ശുശ്രൂഷകൾക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചത്.
മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ദിവ്യബലിക്കും തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷക്കും ഡോ. വര്‍ഗീസ് ചക്കാലക്കലും മുഖ്യകാര്‍മികത്വം വഹിച്ചു.
ദുഃഖവെള്ളി ദിവസം രാവിലെ ഏഴിന് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍നിന്ന് കുരുശിന്റെ വഴി ആരംഭിക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജിനു സമീപം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമാപന സന്ദേശം നല്‍കും.
ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ക്ക് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ വൈകീട്ട് നാലിന് ബിഷപ് നേതൃത്വം നല്‍കും. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ ഫാ. ജോർജ് കളപ്പുരക്കൽ, ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി എന്നിവർ നേതൃത്വം നൽകി.
കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ ഫാ. മാത്യു നിരപ്പേൽ കാർമികത്വം വഹിച്ചു. കരിയാത്തുംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ തിരുകർമങ്ങൾക്ക് ഫാ. അമൽ കൊച്ചു കൈപ്പേൽ കർമിയായി. കക്കയം സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ ഫാ. വിൻസെന്റ് കറുകമാലിൽ, കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയിൽ ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പൽ, നരിനട സെന്റ് അൽഫോൻസ ഇടവകയിൽ ഫാ. രാജേഷ് കുറ്റിക്കാട്ട് എന്നിവർ കർമികളായി.
പെരുവണ്ണാമൂഴി ഫാത്തിമമാത ദേവാലയത്തിൽ ഫാ. മാത്യു തകിടിയേൽ, മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. ജെയിംസ് വാളാനി, ചെമ്പനോട സെന്റ് ജോസഫ് ഇടവകയിൽ ഡോ. ഫാ. ജോൺസൺ പാഴുക്കുന്നേൽ, പൂഴിത്തോട് അമലോത്ഭവമാത ഇടവകയിൽ വികാരി ഫാ. ജോസ് മണ്ണഞ്ചേരി, കരികണ്ടൻപാറ സെന്റ് ജോസഫ് ഇടവകയിൽ ഫാ. മനീഷ് പാലത്തുംതലക്കൽ, പാത്തിപ്പാറ സെന്റ് ജോസഫ് ഇടവകയിൽ ഫാ. ജോസഫ് പാലക്കാട്ട്, പേരാമ്പ്ര സെന്റ് ഫ്രാൻസീസ് ദേവാലയത്തിൽ ഫാ. ജോൺസൺ പുൽപ്പറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു.