Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_right2026 ഹ​ജ്ജ്;...

2026 ഹ​ജ്ജ്; പ്രാ​ഥ​മി​കഘ​ട്ട​ത്തി​ൽ 4625 പേ​ർ​ക്ക് അ​വ​സ​രം

text_fields
bookmark_border
2026 ഹ​ജ്ജ്; പ്രാ​ഥ​മി​കഘ​ട്ട​ത്തി​ൽ 4625 പേ​ർ​ക്ക് അ​വ​സ​രം
cancel
Listen to this Article

മ​നാ​മ: 2026 വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​ക​രി​ൽ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ 4625 പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ച​താ​യി ഹ​ജ്ജ്, ഉം​റ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സ്ക്രീ​നി​ങ്ങി​നും മു​ൻ​ഗ​ണ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​യോ​ഗി​ച്ച​തി​നും ശേ​ഷ​മാ​ണ് അ​പേ​ക്ഷ​ക​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ അ​ട​ക്കു​ന്ന​തി​ന് മു​മ്പ് ആ​കെ 23,231 പേ​രാ​ണ് ഹ​ജ്ജി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഈ ​അ​പേ​ക്ഷ​ക​ളെ​ല്ലാം ക​മ്മി​റ്റി അ​വ​ലോ​ക​നം ചെ​യ്യു​ക​യും ചെ​യ്തു. ബ​ഹ്‌​റൈ​നി​ന് അ​നു​വ​ദി​ച്ച ക്വാ​ട്ട​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 4625 തീ​ർ​ഥാ​ട​ക​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​ണ് നി​ല​വി​ൽ പ്രാ​ഥ​മി​ക സ്വീ​കാ​ര്യ​താ അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യ​ത്.

Show Full Article
TAGS:hajj Bahrain News Gulf News gulf news malayalam 
News Summary - 2026 Hajj; 4625 people allowed in the initial phase
Next Story