Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ്:...

ഹജ്ജ്: കേരളത്തില്‍നിന്ന് 991 പേര്‍ക്കുകൂടി അവസരം

text_fields
bookmark_border
ഹജ്ജ്: കേരളത്തില്‍നിന്ന് 991 പേര്‍ക്കുകൂടി അവസരം
cancel

കൊ​ണ്ടോ​ട്ടി: അ​ടു​ത്ത വ​ര്‍ഷ​ത്തെ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍നി​ന്ന് 991 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ 13,312 ആ​യി. കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ലെ ക്ര​മ​ന​മ്പ​ര്‍ 3792 മു​ത​ല്‍ 4782 വ​രെ​യു​ള്ള അ​പേ​ക്ഷ​ക​ര്‍ക്കാ​ണ് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തോ​ടെ അ​വ​സ​ര​മാ​യ​ത്. ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം 8530 പേ​രെ​യാ​ണ് തീ​ര്‍ഥാ​ട​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. പി​ന്നീ​ട് കാ​ത്തി​രി​പ്പു​പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട 3791 പേ​ര്‍ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ച്ചു. ഇ​തി​നു പു​റ​മെ​യാ​ണ് 991 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ച്ച​ത്.

പു​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​വ​ര്‍ ഒ​ക്ടോ​ബ​ര്‍ 31ന​കം ആ​ദ്യ ഗ​ഡു​വും ര​ണ്ടാം ഗ​ഡു തു​ക​യു​മു​ള്‍പ്പെ​ടെ 2,77,300 രൂ​പ അ​ട​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഓ​ണ്‍ലൈ​നാ​യോ ആ​ണ് പ​ണ​മ​ട​ക്കേ​ണ്ട​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തീ​ര്‍ഥാ​ട​ക​ര്‍ അ​പേ​ക്ഷ​ഫോ​റ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​ണ​മ​ട​ച്ച പേ-​ഇ​ന്‍ സ്ലി​പ്, നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഫോ​ട്ടോ പ​തി​ച്ച മെ​ഡി​ക്ക​ല്‍ സ്‌​ക്രീ​നി​ങ് ആ​ന്‍ഡ് ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​വം​ബ​ര്‍ അ​ഞ്ചി​ന​കം ഓ​ണ്‍ലൈ​നാ​യോ നേ​രി​ട്ടോ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

ര​ണ്ടാം ഗ​ഡു അ​ട​ക്ക​ണം

കൊ​ണ്ടോ​ട്ടി: ഹ​ജ്ജി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തീ​ര്‍ഥാ​ട​ക​ര്‍ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,25,000 രൂ​പ ഒ​ക്ടോ​ബ​ര്‍ 31ന​കം അ​ട​ക്ക​ണം. ഓ​രോ ക​വ​ര്‍ ന​മ്പ​റി​നും പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന ബാ​ങ്ക് റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ പേ-​ഇ​ന്‍ സ്ലി​പ് ഉ​പ​യോ​ഗി​ച്ച് തു​ക​യ​ട​ക്കാം.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ല്ലെ​ങ്കി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ലോ ഓ​ണ്‍ലൈ​നാ​യോ പ​ണ​മ​ട​ക്കാ​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 0483 2710717, 2717572. വെ​ബ്‌​സൈ​റ്റ്: https://hajcommittee.gov.in, kerlahajcommittee.org

Show Full Article
TAGS:Hajj 2026 hajj 
News Summary - 991 more people from Kerala get chance for Hajj
Next Story