മഹ്റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകൊണ്ടോട്ടി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട പുരുഷ മഹ്റം ഹജ്ജിന് പോകുന്നതോടെ, പിന്നീട് ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റ് മഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റുകളിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 500 സീറ്റുകളാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയോ അല്ലാതെയോ മുമ്പ് ഹജ്ജ് ചെയ്തവരാകരുത്. യോഗ്യരായ വനിതകള്‍ https://www.hajcommittee.gov.in ൽ ഓണ്‍ലൈനായി അപേക്ഷിച്ച് രേഖകള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. അപേക്ഷകര്‍ക്ക് 2025 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോര്ട്ടുണ്ടാകണം.
അപേക്ഷയില്‍ പുരുഷ മഹ്റവുമായുള്ള ബന്ധം വ്യക്തമാക്കണം. ഒരു കവറില്‍ പരമാവധി അഞ്ചു പേരായതിനാല്‍ നിലവില്‍ അഞ്ചു പേരുള്ള കവറുകളില്‍ മെഹ്റം ക്വോട്ട അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. ഇതിനകം ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച് കവര്‍ നമ്പര്‍ ലഭിച്ചവര്‍ ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ലെന്നും ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.


