Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ്: കേരളത്തിൽ...

ഹജ്ജ്: കേരളത്തിൽ നിന്ന് 316 പേർക്ക് കൂടി അവസരം; മാർച്ച് 10നകം പണം അടക്കണം

text_fields
bookmark_border
Hajj 2025
cancel

മലപ്പുറം: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 2209 മുതൽ 2524 വരെയുള്ള വർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

പുതുതായി വെയ്റ്റിങ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300 രൂപ അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിങ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് - ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) എന്നിവ മാർച്ച് 13നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിങ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാം. Phone: 0483-2710717. Website: https://hajcommittee.gov.in, kerlahajcommittee.org

Show Full Article
TAGS:hajj hajj pilgrim 
News Summary - Hajj 2025: Opportunity for 316 more people from Kerala
Next Story