Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഹജ്ജ് ക്യാംപിന്...

ഹജ്ജ് ക്യാംപിന് തുടക്കം; ആദ്യവിമാനം ഇന്ന്

text_fields
bookmark_border
ഹജ്ജ് ക്യാംപിന് തുടക്കം; ആദ്യവിമാനം ഇന്ന്
cancel
camera_alt

ഇ​ന്ന് കേ​ര​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ ഹ​ജ്ജ് സം​ഘ​ത്തി​ലെ തീ​ർ​ഥാ​ട​ക​ർ നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ​ജ് ക്യാ​മ്പി​ൽ ബ​ന്ധു​ക്ക​ളോ​ട് യാ​ത്ര പ​റ​യു​ന്നു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപിന് നെടുമ്പാശ്ശേരിയിൽ തുടക്കമായി. ആദ്യ ഹജ്ജ് വിമാനം വ്യാഴാഴ്ച ഉച്ചക്ക് 2.10ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 430 തീർഥാടകരുമായി പുറപ്പെടും. 430 തീർഥാടകർ വീതമുള്ള 20 സർവിസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. കഴിഞ്ഞ വർഷം സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്ന് സർവിസ് നടത്തിയതെങ്കിൽ ഇത്തവണ ഫ്ലൈനാസ് എയർലൈൻസാണ്. നെടുമ്പാശ്ശേരിയിൽ നിന്ന് ഇക്കുറി 7943 തീർഥാടകരാണ് യാത്ര തിരിക്കുന്നത്. കേരളത്തിലെ മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുമായി 13,194 തീർഥാടകരാണ് യാത്ര തിരിക്കുക.

ക്യാംപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർഥന നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം നൂർ മുഹമ്മദ് നൂർഷ സ്വാഗതം പറഞ്ഞു. ജാഫർ നിസാമി ഖിറാഅത്ത് നടത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ സി. ഷാനവാസ്, െഡപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് നിയാസ് അഹമ്മദ്, എയർപോർട്ട് ഡയറക്ടർ സി.ജി മനു, മുഹമ്മദ് സാലിം, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സക്കീർ, അനസ് ഹാജി, മുഹമ്മദ് റാഫി, അസ്‌കർ കോറാട്, ഒ.വി ജയ്ഫർ, പി. അബ്ദുറഹ്‌മാൻ, കെ. ഉമർ ഫൈസി, ഷംസുദ്ദീൻ അരിഞ്ചിറ, മുൻ എം.എൽ.എ എ.എം യൂസഫ്, ടി.എം സക്കീർ ഹുസൈൻ, ടി.കെ സലിം, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് തുടങ്ങിയവർ സംസാരിച്ചു.

അത്യാധുനിക ‘മൊബൈൽ കൗണ്ടറുകൾ’ സജ്ജം

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുണ്യഭൂമിയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയുമായി സൗദി പാസ്‌പോർട്ട് വിഭാഗം (ജവാസത്). രാജ്യത്തിെൻറ വിവിധ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ‘മൊബൈൽ കൗണ്ടറുകൾ’ തീർത്ഥാടകർക്ക് വലിയ ആശ്വാസമാകുകയാണ്. ഹജ്ജ് തീർത്ഥാടകരുടെ യാത്ര കൂടുതൽ ലളിതമാക്കുന്നതിനും സുരക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ജവാസത് ഡയറക്ടറേറ്റ് ഈ സംവിധാനം നടപ്പാക്കുന്നത്.

ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതോടൊപ്പം തന്നെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ദീർഘനേരം ക്യൂവിൽ നിൽക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ ഈ ‘മൊബൈൽ കൗണ്ടർ’ സംവിധാനം ഏറെ സഹായകരമാണ്. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക, ഫോട്ടോ എടുക്കുക, പാസ്‌പോർട്ട് വിവരങ്ങൾ വേഗത്തിൽ റീഡ് ചെയ്യുക തുടങ്ങിയ സുപ്രധാന നടപടികൾ യാതൊരു തടസ്സവുമില്ലാതെ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ഈ ഉപകരണം സഹായിക്കുന്നു.

Show Full Article
TAGS:hajj camp hajj pilgrims Spirituality 
News Summary - Hajj camp begins; first flight today
Next Story