Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_right‘നു​സു​ക്​’ ആ​പ്പി​ൽ...

‘നു​സു​ക്​’ ആ​പ്പി​ൽ ഹ​ജ്ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ്

text_fields
bookmark_border
‘നു​സു​ക്​’ ആ​പ്പി​ൽ ഹ​ജ്ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
cancel

റി​യാ​ദ്​: ഹ​ജ്ജ്​ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ‘നു​സു​ക്​’ ആ​പ്പി​ൽ ല​ഭ്യ​മാ​ക്കി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​ജ്ജ്​ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ്​ സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്വാ​സാ​നു​ഭ​വം രേ​ഖ​പ്പെ​ടു​ത്ത​ലും ഹ​ജ്ജ്​ ന​ട​ത്തി​പ്പി​ന്​ പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ക്ക​ലു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ട​ത്തു​ന്ന​ത്.

നു​സ്​​ക്​ ആ​പ് തു​റ​ന്ന്​ അ​തി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടാ​ൻ ക​ഴി​യും. ആ​പ് തു​റ​ക്കു​​മ്പോ​ൾ കാ​ണു​ന്ന അ​തി​ലു​ള്ള ഡി​സൈ​നു​ക​ളി​ൽ ഇ​ഷ്​​ട​മു​ള്ള ഒ​ന്ന്​​ തെ​ര​ഞ്ഞെ​ടു​ത്ത്​ ല​ളി​ത​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ട്​ പോ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ഷ്യൂ ചെ​യ്യി​ച്ച്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കു​ക. തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ വി​ശ്വാ​സാ​നു​ഭ​വ​ത്തി​ന്റെ പ്ര​തീ​കാ​ത്മ​ക​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ ഓ​ർ​മ​പ​ത്ര​മാ​യി​രി​ക്കും ഇ​ത്.

ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സീ​സ​ണി​ന്റെ വി​ജ​യ​ത്തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന മി​ക​ച്ച സേ​വ​ന​ത്തി​നും കാ​ര​ണ​മാ​യ അ​വ​രു​ടെ സം​ഘ​ട​ന, ഫീ​ൽ​ഡ്, മാ​നു​ഷി​ക ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും നു​സു​ക് ആ​പ് ന​ൽ​കു​ന്ന ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ പാ​ക്കേ​ജി​​ന്റെ ഭാ​ഗ​മാ​ണ് ഈ ​സം​രം​ഭം. ‘സൗ​ദി വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, ഹ​ജ്ജ് യാ​ത്ര​യി​ലു​ട​നീ​ളം തീ​ർ​ഥാ​ട​ക അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​ക​യും സാ​ങ്കേ​തി​ക സം​യോ​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​തി​ന്റെ ല​ക്ഷ്യം.

Show Full Article
TAGS:hajj certificate Nusuk 
News Summary - Hajj certificate on the ‘Nusuk’ app
Next Story