ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു; പണമടക്കൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി
text_fieldsകൊച്ചി: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട മാത്രമല്ല ഇത്തവണ വെട്ടിക്കുറച്ചതെന്നും മറ്റു രാജ്യങ്ങളുടേതും വെട്ടിക്കുറച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. 1.75 ലക്ഷം ഹജ്ജ് ക്വാട്ടയാണ് ഇത്തവണയുള്ളത്. ഈ വർഷം 52,704 സീറ്റുകളാണ് സ്വകാര്യ ഓപറേറ്റർമാർക്ക് നൽകിയത്. ബാക്കിയെല്ലാം ഹജ്ജ് കമ്മിറ്റി മുഖേനയാണ് നൽകുന്നത്.
സ്വകാര്യ ഓപറേറ്റർമാർക്ക് അവസാന തീയതിയിലും പണമടക്കാൻ കഴിയാത്തതിനെ തുടർന്നാണ് കുറേ സീറ്റുകൾ നഷ്ടപ്പെട്ടത്. ഇതേതുടർന്ന് സൗദി ഹജ്ജ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതു പ്രകാരം 10,000 ക്വാട്ട പുനഃസ്ഥാപിച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത്തരത്തിൽ തിരിച്ചുപിടിച്ച ക്വാട്ടയുടെ പണമടക്കൽ നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം അതിശക്തമായ ചൂടിൽ മരണസംഖ്യ ഉയർന്നതിനാലാണ് ഇത്തവണ വിവിധ രാജ്യങ്ങളുടെ ക്വാട്ട വെട്ടിക്കുറച്ചതെന്നും കേന്ദ്രമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.