ഹജ്ജ് പരിശീലന ക്ലാസുകൾക്ക് തുടക്കം
text_fieldsതാനൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽ നിർവഹിച്ചു. മലപ്പുറം ജില്ല കലക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസറുമായ വി.ആർ. വിനോദ് ആമുഖപ്രഭാഷണം നടത്തി. ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു.
താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരീഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫിസർ അസ്സയിൻ പി.കെ., ട്രെയിനർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
അമാനുല്ല വേങ്ങര, മുജീബ് കോഡൂർ, എൻ.പി. ഷാജഹാൻ, ജില്ല ട്രെയിനിങ് ഓർഗനൈസർ മുഹമ്മദ് യു. റഊഫ് എന്നിവർ ക്ലാസെടുത്തു. അഷ്കർ കോറാട് സ്വാഗതവും അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. താനൂർ മണ്ഡലത്തിലെ 356 പേർ സംബന്ധിച്ചു. വെയ്റ്റിങ് ലിസ്റ്റിലെ ക്രമനമ്പർ 6000 വരെയുള്ളവർകൂടി പങ്കെടുക്കുന്നുണ്ട്.