കെ.ഐ.ജി ഹജ്ജ് സെൽ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: അടുത്ത വർഷത്തെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്നവർക്കായി കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ രജിസ്ട്രേഷൻ ആരംഭിച്ചു. നാട്ടിൽനിന്നുള്ള കേരള ഹജ്ജ് ഗ്രൂപ്പുമായി സഹകരിച്ചാണ് കുവൈത്തിൽനിന്ന് ഗ്രൂപ്പിനെ അയക്കുക. 20, 30 ദിവസത്തെ പാക്കേജുകളാണ് ഉണ്ടാവുക. കുവൈത്തിൽനിന്നും പുറപ്പെട്ട് കുവൈത്തിലേക്ക് തിരിച്ചെത്തുന്ന രീതിയിലും നാട്ടിൽനിന്നും പുറപ്പെട്ട് തിരിച്ചെത്തുന്ന രീതിയിലും യാത്ര തിരഞ്ഞെടുക്കാവുന്നതാണ്. ഫൈസൽ മഞ്ചേരിയാണ് ഗ്രൂപ്പിന്റെ കുവൈത്തിൽനിന്നുള്ള അമീർ.
പോകാൻ ഉദ്ദേശിക്കുന്നവർ എത്രയും പെട്ടെന്ന് രേഖകൾ സമർപ്പിക്കണമെന്ന് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ് ലാഹി അറിയിച്ചു. ഈ വർഷം കെ.ഐ.ജി ഹജ്ജ് സെൽ മുഖേന അപേക്ഷിച്ച മുഴുവൻ ആളുകളും ഹജ്ജ് കർമം നിർവഹിച്ച് ജൂൺ 12ന് കുവൈത്തിൽ തിരിച്ചെത്തിയിരുന്നു.
അടുത്ത വർഷത്തെ ഇന്ത്യയുടെ ക്വോട്ടയിൽ നിന്നുള്ള പ്രൈവറ്റ് ഗ്രൂപ്പുകളുടെ യാത്ര സംബന്ധമായ എല്ലാ നടപടികളും ആഗസ്റ്റിൽ പൂർത്തീകരിക്കും. വിവരങ്ങൾക്ക് -65051113,99005180,50222602.