Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightമ​ല​യാ​ളി ഹ​ജ്ജ് സം​ഘം...

മ​ല​യാ​ളി ഹ​ജ്ജ് സം​ഘം തി​രി​ച്ചെ​ത്തി

text_fields
bookmark_border
മ​ല​യാ​ളി ഹ​ജ്ജ് സം​ഘം തി​രി​ച്ചെ​ത്തി
cancel
camera_alt

മ​ല​യാ​ളി ഹ​ജ്ജ് സം​ഘ​ത്തി​ന് മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്: ഒ​മാ​നി​ൽ​നി​ന്നു​ള്ള ഏ​ക മ​ല​യാ​ളി ഹ​ജ്ജ് സം​ഘം വി​ശു​ദ്ധ ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മ​സ്ക​ത്തി​ൽ തി​രി​ച്ചെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ മ​സ്ക​ത്ത് സു​ന്നി സെ​ന്റ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഹാ​ജി​മാ​രു​ടെ ബ​ന്ധു​ക​ളും ചേ​ർ​ന്ന് വ​ര​വേ​റ്റു. മ​ന​മ​റി​ഞ്ഞ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ സം​തൃ​പ്തി അ​റി​യി​ച്ച ഹാ​ജി​മാ​ർ മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ശ്ലാ​ഘ​നീ​മാ​യി​രു​ന്നു​വെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​യ് 28ന് ​റൂ​വി ഖാ​ബൂ​സ് മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് സം​ഘം യാ​ത്ര തി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ഒൗ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റാ​ണ് ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം 52 ​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​താ​ണ്ട് പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ത്ര​യും മ​ല​യാ​ളി​ക​ളു​മാ​യി യാ​ത്രാ സം​ഘം ഹ​ജ്ജ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മ​സ്ക​ത്ത് സു​ന്നി സെ​ന്റ​ർ ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചു​രു​ന്നെ​ങ്കി​ലും അ​തി​ൽ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം മ​ല​യാ​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.



ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നാ​യി ന​ല്ല ഒ​രു​ക്ക​ങ്ങ​ളാ​ണ് സു​ന്നി സെ​ന്റ​ർ ന​ട​ത്തി​യ​ത്. ഒ​മാ​ൻ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഹ​ജ്ജ് യാ​ത്ര​ക്കു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് മു​ത​ൽ ഹ​ജ്ജി​നു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്ര​ഷ​ൻ അ​ട​ക്ക​മു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ഹ​ജ്ജി​നാ​യി യാ​ത്ര​ക്കാ​രെ ഒ​രു​ക്കാ​നാ​യി അ​ഞ്ച് ദി​വ​സ​ത്തെ പ​ഠ​ന ക്ലാ​സും ഒ​രു ദി​വ​സ​ത്തെ ഹ​ജ്ജ് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം 14000മായിരുന്നു ഒ​മാ​ന്റെ ഹ​ജ്ജ് ക്വാ​ട്ട. ഇ​തി​ൽ 13,530 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള 470 ക്വ​ട്ട​യാ​ണ് വി​ദേ​ശി​ക​ൾ​ക്കു​ള്ള​ത്. ഇ​തി​ൽ 235 അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​വ​ർ​ക്കും ബാ​ക്കി 235 എ​ല്ലാ രാ​ജ്യ​ക്കാ​രു​മാ​യ വി​ദേ​ശി​ക​ൾ​ക്കു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:hajj pilgrims Umrah season Oman News gulf news malayalam Gulf News 
News Summary - Malayali Hajj pilgrims returns
Next Story