Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightവിസ കാലാവധി...

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന്​ ലക്ഷം റിയാൽ പിഴ; റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഏജൻസികൾക്കും പിഴ

text_fields
bookmark_border
Hajj Pilgrim
cancel

റിയാദ്​: ഹജ്ജ്​, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന്​​ ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച്​ അയാളെ സൗദിയിലെത്തിച്ച ഹജ്ജ്​, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന്​ റിപ്പോർട്ട്​ നൽകണം.

റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന്​ മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന്​ പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വർധിക്കും.

രാജ്യത്തെ ഹജ്ജ്​, ഉംറ നിബന്ധനകളും നിർദേശങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
TAGS:hajj pilgrim visa expires 
News Summary - Pilgrim who does not leave the country despite visa expiration faces fine of 100,000 riyals
Next Story