Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ബാ​ഗേ​ജു​ക​ൾ മ​ക്ക അ​സീ​സി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ നി​ന്ന്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്നു

മ​ക്ക: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി. ആ​ദ്യ സം​ഘം ഹാ​ജി​മാ​ർ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, ല​ക്നൗ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ 2,800 തീ​ർ​ഥാ​ട​ക​രാ​ണ് തി​രി​ച്ചു​പോ​യ​ത്. ഇ​വ​രെ ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി ഒ​രു​ക്കി​യ ബ​സ് മാ​ർ​ഗം ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ സം​സ്ഥാ​ന ഹ​ജ്ജ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര​ക​ൾ.

യാ​ത്ര​ക്ക് മു​മ്പേ സ​ർ​വി​സ് ക​മ്പ​നി തീ​ർ​ഥാ​ട​ക​രു​ടെ ബാ​ഗേ​ജു​ക​ൾ ശേ​ഖ​രി​ച്ച് ട്ര​ക്ക് വ​ഴി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഹാ​ൻ​ഡ് ബാ​ഗ് മാ​ത്രം കൈ​യ്യി​ൽ വെ​ച്ചാ​ണ് തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​വു​ന്ന​ത്. ക​അ്ബ​യി​ലെ​ത്തി വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ് നി​ർ​വ​ഹി​ച്ചാ​ണ് ഹാ​ജി​മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക. യാ​ത്ര തി​രി​ക്കു​ന്ന​തി​ന് 12 മ​ണി​ക്കൂ​ർ മു​മ്പേ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​ജ്ജി​ന് മു​മ്പേ നി​ർ​ത്തി​യി​രു​ന്ന മ​ക്ക മ​സ്​​ജി​ദു​ൽ ഹ​റ​മി​ലേ​ക്കും തി​രി​ച്ച്​ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​മു​ള്ള ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്റെ ബ​സ് സ​ർ​വി​സ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പു​ന​രാ​രം​ഭി​ച്ചു.

വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ്​ നി​ർ​വ​ഹി​ക്കാ​ൻ ബ​സ് മാ​ർ​ഗ​മാ​ണ് ഹാ​ജി​മാ​ർ ഹ​റ​മി​ലെ​ത്തു​ന്ന​ത്. മു​ഴു​വ​ൻ ഹാ​ജി​മാ​രും മ​ട​ങ്ങും​വ​രെ 24 മ​ണി​ക്കൂ​റും ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​ർ ചൊ​വ്വാ​ഴ്​​ച മു​ത​ൽ മ​ക്ക​യി​ൽ എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് നു​സു​ക്​ വ​ഴി​യു​ള്ള പെ​ർ​മി​റ്റും അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ഇ​തോ​ടെ വ​ൻ തി​ര​ക്കാ​ണ് മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഹ​റ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ്​ നി​ർ​വ​ഹി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഹ​റ​മി​ലെ​ത്തി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​വ​രും.

ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​ന​വും വ്യാ​ഴാ​ഴ്​​ച മു​ത​ൽ തു​ട​ങ്ങി. ജി​ദ്ദ വ​ഴി​യെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് മ​ദീ​ന സ​ന്ദ​ർ​ശ​നം ബാ​ക്കി​യു​ള്ള​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യി​ലേ​ക്കെ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി ഒ​രു​ക്കി​യ ബ​സ് മാ​ർ​ഗ​മാ​ണ് തീ​ർ​ഥാ​ട​ക​രെ മ​ദീ​ന​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

Show Full Article
TAGS:hajj indian pilgrims hajj pilgrims saudi news gulf news malayalam 
News Summary - return journey of Indian pilgrims
Next Story