Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2025 4:29 PM GMT Updated On
date_range 2025-04-17T21:59:54+05:30ഹജ്ജ് ക്വോട്ടയിലെ കുറവ്: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് േക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതി.
2025ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ ഹജ്ജ് േക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാറിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം.
േക്വാട്ടയിലെ കുറവ്, ആത്മീയബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയാറെടുക്കുന്ന തീർഥാടകർക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story