സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവന കേന്ദ്രം തുടങ്ങി
text_fieldsസംസ്ഥാന ഹജ്ജ് കമ്മിറ്റി സേവന കേന്ദ്രം നൈനാർ മസ്ജിദ് അങ്കണത്തിൽ ഇമാം മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഈരാറ്റുപേട്ട: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സേവന കേന്ദ്രം നൈനാർ മസ്ജിദ് അങ്കണത്തിൽ പ്രവർത്തനമാരംഭിച്ചു. ഇമാം മുഹമ്മദ് സുബൈർ മൗലവി ഉദ്ഘാടനം ചെയ്തു. 2026ലെ ഹജ്ജ് നിർവഹിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സേവന കേന്ദ്രം ആരംഭിച്ചത്. 31 ആണ് അവസാനതീയതി.
ഓൺലൈനായി വേണം അപേക്ഷ നൽകാൻ. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ, ഇമാം അലി ബാഖവി, ഇമാം ഹാഫിസ് ഷാക്കിർ ഹസനി, മഹല്ല് ഭാരവാഹികളായ അഫ്സറുദ്ദീൻ പുള്ളോലിൽ, മുഹമ്മദ് സാലിഹ്, അബ്ദുൽ വഹാബ്, എ.എസ്. സലീം, പി.ടി. ബഷീർ കുട്ടി, അബ്ദുൽ ജബ്ബാർ ഖാൻ, റഫീക്ക് അമ്പഴത്തിനാൽ എന്നിവർ സംബന്ധിച്ചു. വി.ടി. ഹബീബ്, ഫഹദ് സത്താർ എന്നിവർക്കാണ് ഓഫിസ് ചുമതല.
സൗജന്യ ഹജ്ജ് സഹായ ഓഫിസ്
കാഞ്ഞിരപ്പള്ളി: മഊനത്തുൽ ഹുജ്ജാജിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി സൗജന്യ ഹജ്ജ് സഹായ ഓഫിസ് തുറന്നു. നൈനാർ പള്ളി കോമ്പൗണ്ടിലെ ആസർ ഫൗണ്ടേഷൻ ഹാളിന് താഴെയുള്ള മുറിയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ജൂലൈ 31 വരെ രാവിലെ 10 മുതൽ അഞ്ചു വരെ ഓഫിസ് പ്രവർത്തിക്കും. വിവരങ്ങൾക്ക് ഫോൺ: 9447507956, 9447303979.