ഹജ്ജ് തുക തിരികെ നൽകാൻ നടപടി സ്വീകരിക്കണം -ഹജ്ജ്, ഉംറ ഗ്രൂപ് അസോസിയേഷൻ
text_fieldsകോഴിക്കോട്: ഹജ്ജ് യാത്രികരിൽ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ ഹജ്ജ് ഏജൻസികൾ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ് വഴി ഹാജിമാർക്കാവശ്യമായ തുക കൃത്യസമയത്തുതന്നെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, 80 ശതമാനം പേരുടെ ഹജ്ജ് മുടങ്ങിയ സാഹചര്യത്തിൽ ഈ തുക തിരികെ ആവശ്യപ്പെട്ട് തീർഥാടകർ ഹജ്ജ് ഏജൻസികളെ സമീപിക്കുന്ന സാഹചര്യമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചേക്കുട്ടി ഹാജി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പീർ മുഹമ്മദ്, ടി. മുഹമ്മദ് ഹാരിസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. അസീസ് വേങ്ങര സ്വാഗതവും ബഷീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.