Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightOnamchevron_rightഓണം: പൂജകൾക്കായി...

ഓണം: പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും; നടയടക്കുക സെപ്റ്റംബർ ഏഴിന്​

text_fields
bookmark_border
Sabarimala Temple
cancel
camera_alt

ശബരിമല ക്ഷേത്രം

ശബരിമല: ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന്​ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

ഉത്രാട ദിനമായ സെപ്റ്റംബർ നാലിന് രാവിലെ അഞ്ചിന്​ ദർശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യയുമുണ്ടാകും.

ഉത്രാടസദ്യ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയുമാണ് ഓണസദ്യ നടത്തുക. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ ഏഴിന്​ രാത്രി 10ന്​ നടയടക്കും.

Show Full Article
TAGS:Onam 2025 Sabarimala sabarimala pilgrims 
News Summary - Onam: Sabarimala temple to open on Wednesday for pujas
Next Story