Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഓർത്തഡോക്സ് സഭ...

ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് സ്‌ഥാനത്യാഗം ചെയ്തു

text_fields
bookmark_border
Gabriel Mar Gregorios
cancel
camera_alt

 ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത

Listen to this Article

കോട്ടയം: ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത പദവിയിൽ നിന്ന് ഒഴിയുന്നതായി കാട്ടി ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് കത്തുനൽകി.

ഇന്നലെ സഭാ മാനേജിങ് കമ്മിറ്റി യോഗത്തിനു ശേഷമാണു കത്തു നൽകിയത്. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്‌കൂൾസ് മാനേജർ, സഭാ മിഷൻ ബോർഡ് അധ്യക്ഷൻ, മിഷൻ സൊസൈറ്റി അധ്യക്ഷൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം ഒഴിയുന്നതായും കത്തിലുണ്ട്.

ഭദ്രാസനത്തിലെ ചില പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. എന്നാൽ, രാജി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സഭാ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
TAGS:orthodox church resignation Latest News 
News Summary - Orthodox Church Metropolitan Gabriel Mar Gregorios resigns
Next Story