പെരുന്നാൾ സന്തോഷങ്ങൾ പങ്കുവെക്കാനുള്ളതാണ്
text_fieldsഅലി ഹസൻ - (ചെയർമാൻ, അലി വെഞ്ചേഴ്സ്)
മുസ്ലിം മത വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സൽക്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. കുടുംബബന്ധം പുലർത്തിയും പരസ്പരം സഹായിച്ചും പുലർത്തിപ്പോന്ന പാരമ്പര്യ ചേർത്തുപിടിക്കലുകൾ നമുക്കിനിയും തുടരണം.
പെരുന്നാളിന്റെ ആഘോഷങ്ങൾ പങ്കുവെക്കാനുമുള്ളതാണ്. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ഹിസ് റോയൽ ഹൈനസ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു.