അത്താഴം കൊട്ട് മൊബൈലിലും
text_fieldsബാലരാമപുരം: നോമ്പുകാലത്ത് വെളുപ്പിന് വിളിച്ചുണര്ത്തിയിരുന്ന അത്താഴംകൊട്ട് നിലച്ചതോടെ മെ മൊബൈലില്‍ വിളിച്ചുണര്‍ത്തുന്ന അത്താഴം കൊട്ടുകാരുടെ ഗ്രൂപ്പുകള്‍ സജീവം. അത്താഴം കൊട്ടില്ലെങ്കിലും മൊബൈലില്‍ വിളിച്ചുണര്‍ത്തുന്ന അത്താഴമുണര്ത്തുകാര് നിരവധി. പതിറ്റാണ്ട് മുന്നെയുണ്ടായിരുന്ന സംവിധാനമാണ് അത്താഴം കൊട്ട്.
പുലര്‍ച്ചെ 3.30 മുതല്‍ ഓരോ പ്രദേശത്തെയും വീടുകളിലും അവരുടെ സുഹൃത്തുക്കളെയും മെബൈലില്‍ വിളിച്ച് അത്താഴത്തിനുണര്ത്തുന്നത്. ദിനവും നൂറിലെറെ പേരെ ഇത്തരത്തില്‍ വിളിച്ചുണർത്തുന്നവരും നിരവധിയാണ്. ബാലരാമപുരം കേന്ദ്രീകരിച്ചും ഇത്തരത്തില്‍ പ്രതീഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ട്.
അത്താഴത്തിന് വിളിച്ചുണര്ത്തണമെന്നറിയിച്ച് ഇവര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്കിയാല് കൃത്യമായി മൊബൈലില്‍ വിളിവരും. വിളിക്കുന്നയാള്‍ ഉണര്‍ന്നു എന്ന് ഉറപ്പായാല്‍ മാത്രമെ മെബൈലിലെ ബെല്ലടിയും നിലക്കൂ. ബാലരാമപുരത്തെ പല കൂട്ടയ്മയുടെ കീഴിലും ഇത്തരം അത്താഴത്തിന് വിളിച്ചുണര്ന്ന സംഘങ്ങളുണ്ട്.