Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightകുഞ്ഞുനാളിലെ നോമ്പ്...

കുഞ്ഞുനാളിലെ നോമ്പ് ഓർമകൾ...

text_fields
bookmark_border
കുഞ്ഞുനാളിലെ നോമ്പ് ഓർമകൾ...
cancel

റമദാൻ മാസപിറവി കാണുന്നതിന് മുമ്പ് തന്നെ അതിന്‍റെ ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. വീട് മൊത്തമായി വൃത്തിയാക്കുകയാണ് ആദ്യത്തെ പരിപാടി. നോമ്പ് വരുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമാണ്.

അന്നത്തെ വലിയ സന്തോഷം 27ാം രാവിന് കുടുംബത്തിലെ ഏറെ പ്രിയപ്പെട്ടവർ തരുന്ന സക്കാത്ത് ക്യാഷ് ആണ്. ആ ദിവസത്തേക്കുള്ള കാത്തിരിപ്പാണ്. ക്രിക്കറ്റ് കളിക്കാനുള്ള ബാറ്റ്, പെരുന്നാളിന് കറങ്ങാനുള്ള ക്യാഷ് ഒക്കെ അന്ന് റെഡി ആകും.

സ്കൂൾ പഠിക്കുന്ന സമയത്ത് 2 മണി വരെ ക്ലാസ് ഉണ്ടാവുകയുള്ളൂ. അസർ നിസ്കാരത്തിന് ശേഷം നോമ്പ് തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. പത്തിരിയും ഇറച്ചിയും മിക്കവാറും ദിവസങ്ങൾ ഉണ്ടാകും. തറാവീഹ് കഴിഞ്ഞു വന്നാൽ ചീരോ കഞ്ഞി ( മഞ്ഞ കഞ്ഞി) എല്ലാ ദിവസവും ഉണ്ടാകും.

അത്തായത്തിന് കുറച്ച് ചോറും ചെമ്മീൻ ചമ്മന്തിയും എല്ലാ ദിവസവും ഉണ്ടാകും. സുബ്ഹിക്ക് എല്ലാ കൂട്ടുകാരും കൂടി പള്ളിയിൽ പോകുക, അതിന് ശേഷം ഷട്ടിൽ ബാഡ്മിൻ്റൺ കളിക്കാൻ പോകുക. അങ്ങിനെ ഒരുപാട് ഓർമകൾ മനസ്സിൽ നിറയുന്നു.

പ്രവാസം തുടങ്ങിയ ആദ്യ നാളുകളിൽ നോമ്പ് വലിയ പരീക്ഷണമായിരുന്നു. പിന്നീട് കുടുംബം കൂടി ചേർന്നപ്പോൾ നോമ്പ് നാട്ടിലെ പോലെ തന്നെ സന്തോഷമുള്ളതായി മാറി.

Show Full Article
TAGS:Memories fasting child Spiritual 
News Summary - Memories of fasting as a child...
Next Story