Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightആത്മാവിൽ സ്പർശിച്ചു...

ആത്മാവിൽ സ്പർശിച്ചു പോകുന്ന ഓർമകൾ

text_fields
bookmark_border
ആത്മാവിൽ സ്പർശിച്ചു പോകുന്ന ഓർമകൾ
cancel

എഴുതുവാൻ ഏറെയുണ്ട് മറഞ്ഞുപോകുന്ന കണ്ണിലെ കാഴ്ചകൾ അതും ഈ ഏഴാംകടലിനുമക്കരെ നിൽക്കുമ്പോൾ ഓരോ പകലിനുമപ്പുറം കിനാവിന്‍റെ കോട്ടകൾ മാഞ്ഞുമറഞ്ഞു പോകുന്ന ദിവസങ്ങളിലേക്ക് എത്തുമ്പോൾ ഒരുമാസം മുമ്പേ വീണ്ടും എത്തുന്ന നോമ്പിന്റെ ചിന്തകൾ, അറിഞ്ഞ ഓരോ ഓർമ്മകൾ എല്ലാം ഇന്നലെ കണ്ടുമറഞ്ഞുപോയതുപോലെ തോന്നുന്ന സുന്ദരമായ നിമിഷങ്ങൾ വീണ്ടും കാതിൽ മന്ത്രിച്ച് കാറ്റിൽ മറയുംമുമ്പേ അടുത്ത നോമ്പിനെ സമ്മാനിക്കുന്നത് വളരെ പെട്ടന്നാണ്. ഒരു പ്രവാസിയെ സംബന്ധിച്ച് അവരുടെ ജീവിതം, ചിന്തകൾ, ആരോഗ്യം, കരുതൽ എല്ലാമാണ് മനസിനെ ഈ യാത്രയിൽ അനുദിനം നിലനിർത്തുന്നത്.

ഒരു മനുഷ്യന്‍റെ മനസിനും, ചിന്തകൾക്കും സ്വയം നൽകുന്ന വിശ്വാസവും അതുപോലെ തന്നെ തന്നിൽ അർപ്പിക്കുന്ന ഒരു വലിയ ആശ്വാസവുമാണ് റമദാന്‍റെ നാളുകൾ. പുണ്യമാസത്തിലെ റമദാൻ എത്തുമ്പോൾ പ്രിയ സഹോദരങ്ങളുടെ ഒരുക്കങ്ങൾ കാണാനും മനോഹരമായ ആ വാക്കിന് എത്ര പ്രാധാന്യമുണ്ടെന്ന് മനസിലാക്കാനും സാധിച്ചത് ഈ പവിഴദ്വീപിൽ എത്തിയതിനുശേഷമാണ്.

പറഞ്ഞു കേൾക്കുന്ന അറിവിനെക്കാൾ എത്രയോ വ്യത്യാസമുണ്ട് അറിഞ്ഞുള്ള ജ്ഞാനത്തിന്. പഠിക്കുന്ന കാലത്ത് അറിഞ്ഞ വാക്കിനെക്കാൾ കഠിനമായ പദമാണ് റമദാൻ എന്ന് മനസിലാക്കാനും നേരിൽ അറിയുവാനും അനുഭവിക്കാനും കഴിഞ്ഞു എന്നത് എന്‍റെ ജീവിതസത്യമാണ്.

ഞാനറിഞ്ഞ റമദാന്റെ ദിനങ്ങൾ ഇവിടെ എനിക്കൊപ്പം ഈ വർഷങ്ങൾ ഓരോന്നും കടന്നുപോകുമ്പോൾ അന്ന് കഠിനമായ ചൂടിൽ ആയിരുന്നു എങ്കിൽ ഇന്ന് തീർത്തൂം തണുപ്പിലേക്ക് എത്തിയപ്പോൾ ഇവിടെ എന്നെവിട്ട് എത്ര നോമ്പുകൾ പടിയിറങ്ങി എന്ന് ചിന്തിച്ചുപോയി. എന്റെ അവധി ദിവസങ്ങൾ ആയിരുന്നു എനിക്കേറെ ഇഷ്ടം. കാരണം അന്ന് പ്രിയപ്പെട്ടവർക്കൊപ്പം ഇരിക്കുമ്പോൾ ആ സ്നേഹത്തിന്റെ അനുഭവം പറഞ്ഞാലും എഴുതിയാലും അവസാനിക്കില്ല കാരണം അതിന് ഏറെ വിശേഷങ്ങളുണ്ട്.

എന്നെങ്കിലും ഒരിക്കൽ എഴുതണമെന്ന് ആഗ്രഹിച്ച ഒരു അനുഭവമുണ്ട് അത് എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സഹോദരനുണ്ടായിരുന്നു പലപ്പോഴും ഞാൻ അദ്ദേഹത്തിന്റെ വസതിയിൽ പോകുമായിരുന്നു അദ്ദേഹം എടുക്കുന്ന വ്രതവും ഖുർആൻ പഠനവും എന്നെ ഏറെ ആകർഷിച്ചു.സുബഹി മുതൽ സൂര്യാസ്തമയം വരെ ദൈവീക സ്മരണയിൽ കഴിഞ്ഞു കൂടുക എന്ന് എന്നോട് അദ്ദേഹം പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് ഇന്ന് ഓർത്തുപോകുന്നു.

പവിത്രമായി പരിഗണിക്കുക എന്നത് പ്രപഞ്ച നാഥന്റെ നിശ്ചയമാണെന്ന് അറിഞ്ഞതും അന്നാണെങ്കിലും ഏറെ അറിയാൻ കടലുകടക്കേണ്ടിവന്നു. ഓരോ റമദാന്റെ ഓർമ്മകളെയും കുറിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കുറിപ്പാണ് ഈ വർഷത്തെ അനുഭവം അത് ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വർഷം കൂടെ ആയിരിക്കും എന്നത് ഒരു സത്യമാണ്.

Show Full Article
TAGS:soul ramadan Spiritual gulf 
News Summary - Memories that touch the soul
Next Story