സഹപാഠികൾ പകർന്ന നോമ്പിലൂടെ അനഘ; പിന്തുണയുമായി മാതാവും
text_fieldsനോമ്പുതുറക്കാൻ കാത്തിരിക്കുന്ന അനഘയും മാതാവ് ഉഷയും
ചെങ്ങന്നൂർ: സഹപാഠികൾ പകർന്ന അനുഭവങ്ങളിലൂടെ റമദാനിൽ വ്രതമെടുത്ത അനഘയുടെ ജീവിതത്തിന് തിളക്കമേറെ. മകളുടെ വ്രതദിനചര്യകൾ കണ്ട് മാതാവും ഒരുദിവസത്തെ നോമ്പെടുത്തു. ചെങ്ങന്നൂർ സ്വദേശിയും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനുമായ സുദർശൻ-ഉഷ ദമ്പതികളുടെ മകളായ 21കാരി അനഘയാണ് റമദാൻ വ്രതം അനുഷ്ഠിക്കുന്നത്.
തെങ്കാശിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പാരാമെഡിക്കൽ കോഴ്സ് നാലാം വർഷ വിദ്യാർഥിനിയാണ്. സഹപാഠികളായവരുടെ നോമ്പനുഷ്ഠാനം കണ്ടാണ് നോമ്പെടുക്കാൻ തുടങ്ങിയത്. വീട്ടുകാരുടെ പിന്തുണയോടെയാണ് നോമ്പെടുക്കുന്നത്. മാതാവ് എല്ലാദിവസവും മകൾക്ക് ദൂരെയുള്ള ജുമാമസ്ജിദിൽ പോയി നോമ്പുകഞ്ഞി വാങ്ങിച്ചാണ് നോമ്പുതുറക്കാൻ നൽകുന്നത്.