Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഈ​ച്ച​യെ​പ്പോ​ലും...

ഈ​ച്ച​യെ​പ്പോ​ലും സൃ​ഷ്​​ടി​ക്കാ​ത്ത​വ​ർ

text_fields
bookmark_border
ഈ​ച്ച​യെ​പ്പോ​ലും സൃ​ഷ്​​ടി​ക്കാ​ത്ത​വ​ർ
cancel

സ്ര​ഷ്​​ടാ​വി​ന് മാ​ത്ര​മേ ക​ൽ​പ​ന​ക്കും ശാ​സ​ന​ക്കും അ​ധി​കാ​ര​മു​ള്ളൂ. ഒ​രു വ​സ്​​തു ഉ​ണ്ടാ​ക്കി​യ ആ​ളാ​ണ​ല്ലോ അ​ത് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ​റ​യേ​ണ്ട​ത്. അ​ല്ലാ​ഹു പ​റ​യു​ന്നു. ‘നി​ങ്ങ​ളു​ടെ നാ​ഥ​ന്‍ അ​ല്ലാ​ഹു​വാ​ണ്. ആ​റു നാ​ളു​ക​ളി​ലാ​യി ആ​കാ​ശ​ഭൂ​മി​ക​ളെ സൃ​ഷ്ടി​ച്ച​വ​നാ​ണ​വ​ന്‍.

പി​ന്നെ അ​വ​ന്‍ ത​ന്റെ സിം​ഹാ​സ​ന​ത്തി​ലു​പ​വി​ഷ്ട​നാ​യി. രാ​വി​നെ​ക്കൊ​ണ്ട് അ​വ​ന്‍ പ​ക​ലി​നെ പൊ​തി​യു​ന്നു. പ​ക​ലാ​ണെ​ങ്കി​ല്‍ രാ​വി​നെ​ത്തേ​ടി കു​തി​ക്കു​ന്നു. സൂ​ര്യ-​ച​ന്ദ്ര-​ന​ക്ഷ​ത്ര​ങ്ങ​ളെ​യെ​ല്ലാം ത​ന്റെ ക​ല്‍പ​ന​ക്ക് വി​ധേ​യ​മാം​വി​ധം അ​വ​ന്‍ സൃ​ഷ്ടി​ച്ചു. അ​റി​യു​ക: സൃ​ഷ്ടി​ക്കാ​നും ക​ല്‍പി​ക്കാ​നും അ​വ​ന്നു മാ​ത്ര​മാ​ണ് അ​ധി​കാ​രം. സ​ര്‍വ​ലോ​ക സം​ര​ക്ഷ​ക​നാ​യ അ​ല്ലാ​ഹു ഏ​റെ മ​ഹ​ത്വ​മു​ള്ള​വ​നാ​ണ്’ (വി​ശു​ദ്ധ ഖു​ർ​ആ​ൻ 07:54).

പ്ര​പ​ഞ്ച​ത്തി​ലെ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത സൃ​ഷ്​​ടി​ജാ​ല​ങ്ങ​ളെ മു​ൻ​നി​ർ​ത്തി അ​ല്ലാ​ഹു ചോ​ദി​ക്കു​ന്നു.

‘ഇ​തൊ​ക്കെ​യും അ​ല്ലാ​ഹു​വി​ന്റെ സൃ​ഷ്ടി​യാ​ണ്. എ​ന്നാ​ല്‍ അ​വ​ന​ല്ലാ​ത്ത​വ​ര്‍ സൃ​ഷ്ടി​ച്ച​ത് ഏ​തെ​ന്ന് നി​ങ്ങ​ളെ​നി​ക്കൊ​ന്നു കാ​ണി​ച്ചു​ത​രൂ. അ​ല്ല; അ​തി​ക്ര​മി​ക​ള്‍ വ്യ​ക്ത​മാ​യ വ​ഴി​കേ​ടി​ല്‍ ത​ന്നെ​യാ​ണ്’ (വി​ശു​ദ്ധ ഖു​ർ​ആ​ൻ 31: 11).

പി​ന്നെ​യും അ​ല്ലാ​ഹു വി​ശ​ദീ​ക​രി​ക്കു​ന്നു.

‘അ​ല്ലാ​ഹു​വെ​ക്കൂ​ടാ​തെ അ​വ​ര്‍ വി​ളി​ച്ചു പ്രാ​ര്‍ഥി​ക്കു​ന്ന​വ​രാ​രും ഒ​ന്നും സൃ​ഷ്ടി​ക്കു​ന്നി​ല്ല. എ​ന്ന​ല്ല; അ​വ​ര്‍ ത​ന്നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്’ (വി​ശു​ദ്ധ ഖു​ർ​ആ​ൻ 16: 20).

ഒ​രീ​ച്ച​യെ പോ​ലും സൃ​ഷ്​​ടി​ക്കാ​ത്ത​വ​ർ എ​ങ്ങ​നെ​യാ​ണ് ദൈ​വം ച​മ​യു​ന്ന​ത് എ​ന്നാ​ണ് അ​ല്ലാ​ഹു​വി​ന്റെ ഏ​റെ പ്ര​സ​ക്ത​മാ​യ ചോ​ദ്യം. ചി​ല​പ്പോ​ൾ ഈ​ച്ച​യു​ടെ മു​മ്പി​ലും മ​നു​ഷ്യ​ൻ നി​സ്സാ​ര​നും നി​സ്സ​ഹാ​യ​നു​മാ​യി​പ്പോ​കും. അ​ല്ലാ​ഹു ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് കാ​ണു​ക.

മ​നു​ഷ്യ​രേ, ഒ​രു​ദാ​ഹ​ര​ണ​മി​ങ്ങ​നെ വി​ശ​ദീ​ക​രി​ക്കാം. നി​ങ്ങ​ളി​ത് ശ്ര​ദ്ധ​യോ​ടെ കേ​ള്‍ക്കു​ക: അ​ല്ലാ​ഹു​വെ​ക്കൂ​ടാ​തെ നി​ങ്ങ​ള്‍ വി​ളി​ച്ചു​പ്രാ​ര്‍ഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ​ല്ലാം ഒ​രു​മി​ച്ചു​ചേ​ര്‍ന്ന് ശ്ര​മി​ച്ചാ​ലും ഒ​രീ​ച്ച​യെ​പ്പോ​ലും സൃ​ഷ്ടി​ക്കാ​ന്‍ അ​വ​ര്‍ക്കാ​വി​ല്ല. എ​ന്ന​ല്ല; ഈ​ച്ച അ​വ​രു​ടെ പ​ക്ക​ല്‍നി​ന്നെ​ന്തെ​ങ്കി​ലും ത​ട്ടി​യെ​ടു​ത്താ​ല്‍ അ​ത് മോ​ചി​പ്പി​ച്ചെ​ടു​ക്കാ​ന്‍പോ​ലും അ​വ​ര്‍ക്ക് സാ​ധ്യ​മ​ല്ല. സ​ഹാ​യം തേ​ടു​ന്ന​വ​നും തേ​ട​പ്പെ​ടു​ന്ന​വ​നും ഏ​റെ ദു​ര്‍ബ​ല​ര്‍ ത​ന്നെ (വി​ശു​ദ്ധ ഖു​ർ​ആ​ൻ 22:73).

Show Full Article
TAGS:Ramadan 2025 Ramadan Talk 
News Summary - ramadan talks
Next Story