Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഒരു കാത്തിരിപ്പിന്‍റെ...

ഒരു കാത്തിരിപ്പിന്‍റെ പുണ്യം

text_fields
bookmark_border
ഒരു കാത്തിരിപ്പിന്‍റെ പുണ്യം
cancel
camera_alt

ഗഫൂർ മൂക്കുതല

റമദാൻ വ്യതമെന്നത് ആചാരത്തിനും അനുഷ്ഠാനത്തിനുമപ്പുറം മാനവികവും സാംസ്‌കാരികവുമായ തലങ്ങളുണ്ട്. ഇല്ലാഴ്മയെ ഉൾകൊള്ളാനും മാനസികമായ അടുപ്പങ്ങളും പരസ്പരം അറിയുക

മനസ്സിലാക്കുക എന്നതും വിശാസത്തിന്‍റെ സൽപ്രവർത്തി എന്നതിനുമപ്പുറം ചില ഉത്തരവാദിത്യങ്ങൾ കൂടി ഏൽപ്പിക്കപ്പെടുന്നു എന്നിടത്താണ് റമദാന്‍റെ പൂർണത. വർഷങ്ങൾക്കിപ്പുറവും ഓരോ റമദാൻ എത്തുമ്പോഴും കടൽ കടന്ന് ആ വിളി എത്തും. സ്നേഹം കലർന്ന ഒരു ശാസനയാണത്: "നോമ്പാണ്, മടിയൊന്നും വിചാരിക്കരുത്, എടുത്തേക്കണം കേട്ടോ..." യുകെയിൽ ഐടി പ്രൊഫഷണലായി കുടുംബത്തോടൊപ്പം കഴിയുന്ന അശ്വതി വാര്യർ എന്ന ആ പഴയ പെൺകുട്ടിയാണ് ഇന്നും ആ വിളിക്കു പിന്നിൽ. പൂങ്കുന്നത്തെ 'നന്ദന'ത്തിൽ അശോക് വാര്യർ മാഷിന്റെ മകൾ. വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലത്ത് അശ്വതിക്കൊരു അപകടം പറ്റി. നിലയ്ക്കാത്ത രക്തസ്രാവവുമായി ആശുപത്രിയിൽ അവൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ ഉടനെ ഞാനും രണ്ട് സുഹൃത്തുക്കളും ആശുപത്രിയിലേക്ക് പാഞ്ഞെത്തി. അവൾക്ക് ജീവശ്വാസമായി ഞങ്ങളുടെ രക്തം നൽകി മടങ്ങാൻ നേരം അശ്വതിയുടെ മാതാപിതാക്കളെ കണ്ടു.

മകളുടെ അവസ്ഥയിൽ തളർന്നിരുന്ന ആ അധ്യാപകൻ ഞങ്ങളെ ചായ കുടിക്കാൻ നിർബന്ധിച്ചു. "രക്തം നൽകിയതല്ലേ, എന്തെങ്കിലും കഴിക്കണം" എന്ന് അദ്ദേഹം സ്നേഹപൂർവ്വം പറഞ്ഞപ്പോൾ ഞങ്ങൾ സ്നേഹത്തോടെ അത് നിരസിച്ചു. "ഇപ്പോൾ വേണ്ട മാഷേ, ഞങ്ങൾക്ക് നോമ്പുണ്ടെന്നും എല്ലാം ശരിയാകട്ടെയെന്നും പറഞ്ഞു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ആശ്വാസത്തിന്‍റെ വിളിയെത്തി. മോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. റമദാന്‍റെ പുണ്യം നിങ്ങൾക്ക് മാത്രമല്ല ഞങ്ങളിലും ഉണ്ടായിരിക്കുന്നു. ഡോക്ടർമാർ പറഞ്ഞതിലും മുന്നേ അവൾ റിക്കവർ ആയി. വീട്ടിൽ വരണം ഇനിയും കാണണം എന്നൊക്കെ പറഞ്ഞു. ആചാരാനുഷ്ടാനങ്ങൾക്കുമപ്പുറം ചില കർമ്മങ്ങൾക്ക് കിട്ടുന്ന പൂർണത നമ്മുടെ മുൻവിധികളെ മറികടക്കുമെന്ന് എനി വ്യക്തമായ സമയമായിരുന്നു അത്.

Show Full Article
TAGS:ramdan Spiritual Literatue Memory 
News Summary - The virtue of waiting
Next Story