അഞ്ജന
text_fieldsസീതക്കായി ലങ്കാപുരി പ്രാപിക്കേണ്ടതെങ്ങനെയെന്ന് ആലോചിക്കുന്ന വേളയിൽ ഹനുമാൻ നിശബ്ദമായിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ജാംബവാൻ ഹനുമാനെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഉത്പത്തിയെ പറ്റി വിവരിക്കാൻ തുടങ്ങി. അപ്സരസുകളിൽ ശ്രേഷ്ഠയായ പുഞ്ജികസ്ഥല, അഞ്ജന എന്ന പേരിൽ അറിയപ്പെട്ടു. അവർ കേസരിയുടെ പത്നിയായിരുന്നു.
അപ്സരസായ പുഞ്‌ജിക സ്ഥല ശാപം നിമിത്തമാണ് വാനര ശ്രേഷ്ഠനായ കുഞ്ജരന്റെ പുത്രിയായി അഞ്ജനയായി ജനിച്ചത് എന്ന് വാല്മീകി രാമായണം വിവരിക്കുന്നു (കിഷ്കിന്ധാകാണ്ഡം. 66:9-11). ളഞ്ജന മാനുഷ രൂപം ധരിച്ച യൗവന ശാലിനിയായിരുന്നു എന്നും വാല്മീകി എഴുതുന്നു (കിഷ്കിന്ധാകാണ്ഡം. 66:10).
ഒരിക്കൽ മാരുതൻ അഞ്ജനയിൽ അനുരക്തനായി. വീര്യവാനും ബുദ്ധിമാനുമായ ഒരു പുത്രൻ അഞ്ജനക്കുണ്ടാകുമെന്ന് മാരുതൻ അഞ്ജനയെ ആശീർവദിച്ചു. അങ്ങനെ ഗുഹയിൽ വച്ച് അഞ്ജന ഹനുമാന് ജന്മം നല്കി (കിഷ്കിന്ധാകാണ്ഡം. 66:20). വാല്മീകി രാമായണത്തിൽ വിവരിക്കുന്ന അഞ്ജനയുടെ ചരിതം വാനരവംശമെന്നത് ആദിമമായ പ്രാചീന സംസ്കൃതിയാണെന്ന് തെളിയിക്കുന്നു. അഞ്ജനയെ കേവലം വാനരരൂപം ധരിച്ച ഒരാളായല്ല വാല്മീകി അവതരിപ്പിക്കുന്നത്.
രാമായണ സ്വരങ്ങൾമാനുഷ രൂപം ധരിച്ച യൗവന ശാലിനിയാണ് അഞ്ജന എന്ന വാല്മീകിയുടെ പരാമർശം സംസ്കാര സമ്പന്നമായ ആര്യേതര ധാരയിലേക്കാണ് വെളിച്ചം വീശുന്നത്. വാനരവംശമെന്നത് വാനര രൂപികളായവരുടെ വംശമെന്ന ധാരണ വാല്മീകിയുടെ അഞ്ജനാ വിവരണം തിരുത്തലിന് വിധേയമാക്കുന്നു.