എസ്. ഹരീഷ് പോറ്റി ശബരിമല കീഴ്ശാന്തി
text_fieldsഹരീഷ് പോറ്റി
ശബരിമല: പാറശാല ദേവസ്വം മേൽശാന്തി എസ്.ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി (ഉൾക്കഴകം) തെരഞ്ഞെടുത്തു. രാവിലെ ഉഷപൂജക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്.ഹരീഷ് പോറ്റിയെ തെരഞ്ഞെടുത്തത്.
പുനലൂർ സ്വദേശി ദീക്ഷിത് എന്ന ആൺകുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. പി. ശങ്കരൻ നമ്പൂതിരി, ടി. എസ് .വിഷ്ണു നമ്പൂതിരി എന്നിവർ പമ്പ മേൽശാന്തിമാരാകും. പമ്പ ഗണപതി ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
നിലവിൽ തിരുവനന്തപുരം, ആര്യശാല ദേവസ്വത്തിലെ മേൽശാന്തിയാണ് പി. ശങ്കരൻ നമ്പൂതിരി. എറണാകുളം കോതക്കുളങ്ങര ദേവസ്വത്തിലെ മേൽശാന്തിയാണ് ടി.എസ്.വിഷ്ണു നമ്പൂതിരി. നറുക്കെടുപ്പ് ക്രമങ്ങൾക്ക് ദേവസ്വം കമീഷണർ ബി.സുനിൽകുമാർ നേതൃത്വം നൽകി.