മണ്ഡല-മകരവിളക്ക്: ഭക്തർക്ക് നിയന്ത്രണം
text_fieldsശനിയാഴ്ച പതിനെട്ടാം പടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർ
ശബരിമല : മണ്ഡല - മകരവിളക്ക് പൂജാ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മണ്ഡല പൂജ നടക്കുന്ന ഡിസംബർ 25 ന് 50,000 തീർഥാടകർക്കും മണ്ഡല പൂജക്ക് സമാപനം കുറിച്ച് നട അടയ്ക്കുന്ന 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം അനുവദിക്കുക. മകര വിളക്ക് ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ജനുവരി 12 ന് 60,000,13 ന് 50,000,14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം.
തീർഥാടകർക്ക് നിയന്ത്രണമുള്ള ഈ ദിനങ്ങളിൽ സ്പോട്ട് ബുക്കിംഗിലൂടെ പ്രതിദിനം 5000 പേരെ കടത്തി വിടാനാണ് തീരുമാനം. ഹൈകോടതിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്തുന്നതിനാണ് നിയന്ത്രണങ്ങൾ.