ശബരിമല മണ്ഡല, മകരവിളക്ക്; നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മക്ക്
text_fieldsതിരുവനന്തപുരം: നവംബറില്‍ ആരംഭിക്കുന്ന മണ്ഡല, മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല, പമ്പ, നിലക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയ്യാറാക്കുന്നതിന് വേണ്ട നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മക്ക്.
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പാല്, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്ന് വാങ്ങണമെന്ന് മന്ത്രി വി.എന്‍. വാസവന് നിർദേശിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉന്നതാധികാര അവലോകന സമിതി മില്‍മ നെയ്യിന്റെ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തി. മില്‍മ ഉദ്യോഗസ്ഥരുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മില്‍മ സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിർദേശവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.